- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം; ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ പതിഞ്ഞ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദിച്ച് രാഷ്ട്രപതിയും
ന്യൂഡൽഹി: ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം. ഇന്ത്യൻ ടീമിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ചരിത്രം, എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓർമ്മയിലുണ്ടാകും. പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
ചരിത്ര വിജയം ഹോക്കിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ടീമിനെ കേന്ദ്ര സ്പോർട്സ് മന്ത്രി അനുരാഗ് താക്കൂറും അനുമോദിച്ചു. ഹോക്കി ടീമിൽ അഭിമാനമെന്ന് മന്ത്രി പറഞ്ഞു.
ചരിത്ര വിജയത്തിൽ ഇന്ത്യൻ ഹോക്കി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരള കായിക മന്ത്രി വി അബ്ദുറഹ്മാനും അഭിനന്ദിച്ചു. മികച്ച പോരാട്ട വീര്യമാണ് ഇന്ത്യൻ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഗോൾകീപ്പർ പി ആർ ശ്രീജേഷിന് കേരള ഹോക്കി ഫെഡറേഷൻ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മറുനാടന് ഡെസ്ക്