- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലേക്ക് ഹൗസ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കടുത്ത വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയേക്കും; തൊഴിൽ കരാറുകൾ അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ മാറ്റാൻ സാധ്യത
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഹൗസ് ൈഡ്രവർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചില കടുത്ത വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കുന്നതായി റിപ്പോർട്ട്. ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നും വിദേശ മന്ത്രാലയത്തിൽ നിന്നും തൊഴിൽ കരാർ അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥയും, റിയാദ് ഇന്ത്യൻ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യണമെന്ന വ്യ
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഹൗസ് ൈഡ്രവർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചില കടുത്ത വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കുന്നതായി റിപ്പോർട്ട്. ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നും വിദേശ മന്ത്രാലയത്തിൽ നിന്നും തൊഴിൽ കരാർ അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥയും, റിയാദ് ഇന്ത്യൻ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥകളാണ് റദ്ദാക്കുന്നതെന്നാണ് സൂചന.
ഇതിന് പകരമായി തൊഴിൽ കരാറുകളിൽ സൗദിയിലെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ സീൽ പതിച്ചാൽ മതിയാകും. തൊഴിൽ കരാറുകൾ അറ്റസ്റ്റ് ചെയ്യുന്നതിന് ഇന്ത്യൻ എംബസി 300 റിയാൽ ഫീസ് ഈടാക്കിയിരുന്നു. അതേസമയം ഇന്ത്യയിൽ നിന്ന്വേ ലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
കർശന വ്യവസ്ഥകൾ പ്രശ്‌നമാകുന്നുണ്ടെന്ന റിക്രൂട്ടിങ് ഏജൻസികളുടെ പരാതി പരിഗണിച്ചാണ് വ്യവസ്ഥകൾ റദ്ദാക്കിയിരിക്കുന്നത്. മാത്രവുമല്ല, ബംഗ്ലാദേശിൽനിന്ന് കുറഞ്ഞ നിരക്കിലും വേതനത്തിലും തൊഴിലാളികളെ കിട്ടുമെന്ന അവസ്ഥ ഇന്ത്യക്കാരുടെ വരവിനെ ബാധിച്ചേക്കാം. ഇതുകൂടി മുൻകൂട്ടി കണ്ടാണ് വ്യവസ്ഥകൾ റദ്ദാക്കാൻ ഇന്ത്യ നീക്കം നടത്തുന്നതെന്ന് റിക്രൂട്ട്‌മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി. 800 റിയാൽ മിനിമം വേതനം നിശ്ചയിച്ച് ബംഗ്ലാദേശിൽനിന്ന് റിക്രൂട്ടിങ് ഉറപ്പായതോടെ മറ്റു രാജ്യങ്ങളും നിബന്ധനകളിൽ ഇളവു വരുത്താനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം ഇന്ത്യൻ എംബസി വൃത്തങ്ങൾ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എംബസി അധികൃതരുടെ വിശദീകരണം.