ബാങ്ക് ഗാരന്റി വിവാദത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വേലക്കാരികളുടെ കരാർ അറ്റസ്റ്റ് ചെയ്യുന്നത് എംബസി നിർത്തിയതോടെ കുവൈത്തിൽ ഗാർഹിക ജോലിക്കാർക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇന്ത്യ,എത്യോപ്യ, നേപ്പാൾ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളികളുടെ വരവാണ് നിലച്ചത്.

ഇന്ത്യൻ വേലക്കാരികളെ കുവൈത്തിലേക്ക് അയക്കുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും എംബസി അറ്റസ്റ്റേഷൻ നിർത്തിവച്ചതോടെ ഇന്ത്യയില നിന്ന് വീട്ടു ജോലിക്കാരെ കൊണ്ട് വരാൻ പറ്റാത്ത സാഹചര്യമാണ്. ഇന്ത്യയിൽ നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യാൻ 720 ദിനാറിന്റെ ബാങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തിയ നടപടിക്കെതിരെ കുവൈത്ത് അധികൃതരിൽ നിന്ന് കടുത്ത സമ്മർദം ഉണ്ടായതിനെ തുടർന്ന് എംബസ്സിക്ക് ഉപാധി മരവിപ്പിക്കേണ്ടി വന്നിരുന്നു ഇതിനു പകരമായാണ് ഗാർഹിക മേഖലയിലേക്ക് വരുന്ന സ്ത്രീകളുടെ വിസ കോണ്ട്രാക്റ്റ് സാക്ഷ്യപ്പെടുത്തുന്നത് എംബസ്സി നിർത്തിയിരിക്കുന്നത്.