- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനിക സമൂഹം ഖുർആനിക ദർശനത്തിലേക്ക് മടങ്ങുന്നു; ഡോ.ജാബിർ അമാനി
കുവൈത്ത്: സമകാല ആധുനിക സമൂഹം ഖുർആനിക ദർശനത്തിന്റെ പ്രായോഗികത തിരിച്ചറിഞ്ഞതാണ് ''ഇസ്ലാമോ ഫോബിയയുടെ'' കാരണമെന്ന് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പ്രസ്താവിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്ലാഹി ഇഫ്ത്വാർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പരിരക്ഷയുടേയും ആരോഗ്യ ശാസ്ത്രത്തിന്റെയും അന്താരാഷ്ട്ര നിർദ്ദേശങ്ങൾ ഖുർആനിക ദർശനങ്ങളുടെ അന്തസത്തയുൾക്കൊള്ളുന്നവയാണ്. മാനസികാരോഗ്യവും സന്തുലിത ജീവിതവും നയിക്കാൻ മനുഷ്യന് സുവ്യക്തമായ നിർദ്ദേശങ്ങൾ ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. സഹിഷ്ണതയുടേയും മാനവസഹോദര്യത്തിന്റെയും ഖുർആനിക സന്ദേശങ്ങളെ ലോകം സ്വീകരിക്കുക വഴിയുണ്ടാവുന്ന സർവ്വ സ്വീകാര്യതയാണ്, ഖുർആൻ വിരുദ്ധ സന്ദേശ പ്രചരണത്തിനും ഇസ്ലാമോ ഫോബിയ വളർത്താനും തൽപര കക്ഷികളെ പ്രേരിപ്പിക്കുന്നതെന്ന് ജാബിർ അമാനി കൂട്ടിച്ചേർത്തു. ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ''ജന്ഡര് ജസ്റ്റിസ് ഇൻ ദ ഹോളി ഖുർആൻ'
കുവൈത്ത്: സമകാല ആധുനിക സമൂഹം ഖുർആനിക ദർശനത്തിന്റെ പ്രായോഗികത തിരിച്ചറിഞ്ഞതാണ് ''ഇസ്ലാമോ ഫോബിയയുടെ'' കാരണമെന്ന് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പ്രസ്താവിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്ലാഹി ഇഫ്ത്വാർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പരിരക്ഷയുടേയും ആരോഗ്യ ശാസ്ത്രത്തിന്റെയും അന്താരാഷ്ട്ര നിർദ്ദേശങ്ങൾ ഖുർആനിക ദർശനങ്ങളുടെ അന്തസത്തയുൾക്കൊള്ളുന്നവയാണ്. മാനസികാരോഗ്യവും സന്തുലിത ജീവിതവും നയിക്കാൻ മനുഷ്യന് സുവ്യക്തമായ നിർദ്ദേശങ്ങൾ ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. സഹിഷ്ണതയുടേയും മാനവസഹോദര്യത്തിന്റെയും ഖുർആനിക സന്ദേശങ്ങളെ ലോകം സ്വീകരിക്കുക വഴിയുണ്ടാവുന്ന സർവ്വ സ്വീകാര്യതയാണ്, ഖുർആൻ വിരുദ്ധ സന്ദേശ പ്രചരണത്തിനും ഇസ്ലാമോ ഫോബിയ വളർത്താനും തൽപര കക്ഷികളെ പ്രേരിപ്പിക്കുന്നതെന്ന് ജാബിർ അമാനി കൂട്ടിച്ചേർത്തു.
ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ''ജന്ഡര് ജസ്റ്റിസ് ഇൻ ദ ഹോളി ഖുർആൻ'' എന്ന വിഷയത്തിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈസ് ചാനൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്റെ കീഴിൽ ഡോക്ടറേറ്റ് നേടിയ ജാബിർ അമാനിക്കുള്ള പുരസ്‌കാരം എം ടി മുഹമ്മദ് സമ്മാനിച്ചു.
ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഫോക്കസ് ഓർഗനൈസിങ് സെക്രട്ടറി എഞ്ചി. സൈദ് മുഹമ്മദ്, ശമീമുള്ള സലഫി എന്നിവർ സംസാരിച്ചു. നിഹാൽ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹംസ പയ്യനൂർ, ജോയ് മുണ്ടകാടൻ, ആസാദ്, എസ്.എ ലബ്ബ, ഹസ്സൻ കോയ, ഇബ്രാഹിം കുട്ടി സലഫി, വി.എ മൊയ്തുണ്ണി, എൻ.കെ മുഹമ്മദ്, സിദ്ധീഖ് മദനി എന്നിവർ പങ്കെടുത്തു.