കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അബ്ബാസിയ മദ്രസ്സയിൽ നിന്ന് 2014 - 2015 വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെഡലുകൾ വിതരണം ചെയ്തു. ഓരോ ക്ലാസും ആദ്യ മൂന്ന് റാങ്കുകൾ നേടിയവരും യഥാക്രമം, എൽ.കെ.ജി ക്ലാസിൽ നിന്ന് റയ്യാൻ നെഹ്‌യാൻ ആരിഫ്, ഫാത്തിമ്മ ഷിസാ ഷരീഫ് (ഒന്നാം റാങ്ക് രണ്ട് പേർക്ക്), അഹ്മദ് യാസീന് അബ്ദുൽ അസീസ്, ഹാത്തിം ഷമാന് നബീൽ, ഹൈഫ ആയിശ അബ്ദുൽ ഗഫൂർ (മൂന്നാം റാങ്ക് രണ്ട് പേർക്ക്), യു.കെ.ജിൽ നിന്ന് ഉമ്മർ ഫാറൂഖ് അബ്ദുൽ അസീസ്, അംമ്‌ന അഷ്‌റഫ് (ഒന്നാം റാങ്ക് രണ്ട് പേർക്ക്), ഫാത്തിമ്മ ലിയ ആഷിഖ്, ലുബ്‌ന സാബിർ.

ഒന്നാം ക്ലാസിൽ നിന്ന് ഹനാൻ ഷരീഫ്, അഖില് നിസാം ഇബ്രാഹിം, ഇശാ മെഹ്‌റിൻ ഷൗകത്ത് അലി. രണ്ടാം ക്ലാസിൽ നിന്ന് നൂറ അൻവർ, ഹാഷിൽ യൂനുസ് സലീം, അസ്ഫിൻ ഖദീജ റോഷൻ. മൂന്നാം ക്ലാസിൽ നിന്ന് നിയ സഫിയ റിയാസ്, ഹനി ഹംസ, ഹിബ നസീര്. നാലാം ക്ലാസിൽ നിന്ന് റിൻഷാൻ ആഷിഖ്, ഷാമിൽ റഹ്മത്തുല്ല, അൻസാം അബൂബക്കർ. അഞ്ചാം ക്ലാസിൽ നിന്ന് ദീന ഷരീഫ്, നഹ്‌ല ഖാലിദ്, ഫാത്തിമ റിഫ സാദത്ത്. ആറാം ക്ലാസിൽ നിന്ന് അജ്‌സൽ അഷ്‌റഫ്, ഫിസ നാസർ. ഏഴാം ക്ലാസിൽ നിന്ന് ആത്വിഫ ശിഹാബ്, സഫ ഹാരിസ്, നൗഷാദ് അൻവർ എന്നിവരാണ് മെഡലുകൾ നേടിയത്.

ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ്  വി.എ മൊയ്തുണ്ണി, സെക്രട്ടറിമാരായ അബ്ദുൽ അസീസ് സലഫി, യൂനുസ് സലീം, ഫ്രന്റ് ലൈൻ ലൊജെസ്റ്റിക് ഡയറകർ മുസ്തഫ കാരി എന്നിവർ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു. സംഗമം ഐ.ഐ.സി വൈസ് ചെയർമാൻ അബ്ദുല്ലത്തീഫ് പേക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടിഎ വൈസ് പ്രസിഡന്റ് റോഷൻ അധ്യക്ഷത വഹിച്ചു. മദ്രസ്സ പ്രിൻസിപ്പൽ ഇബ്രാഹിം കുട്ടി സലഫി സ്വാഗതം പറഞ്ഞു. സലീം മാസ്റ്റർ ക്ലാസെടുത്തു. ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. ഹാനി ഹംസ ഖിറാഅത്ത് നടത്തി.