ദുബായ്: ഇറാഖിലെ യുദ്ധത്തെ കുറിച്ചുള്ള നീചവചനം ഫേസ്‌ബുക്കിൽ സ്റ്റാറ്റാസായി ഇട്ട ഇന്ത്യാക്കാരന് ദുബായിൽ ജയിൽ ശിക്ഷ. ഒരു വർഷത്തെ തടവാണ് കോടതി ശിക്ഷ വിധിച്ചത്. അതിന് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിന് ആസ്പദമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടത്. ഇറാഖ് യുദ്ധത്തെ കുറിച്ചുള്ള വാർത്തകളോടുള്ള പ്രതികരണമായിരുന്നു പോസറ്റ്. എന്നാൽ ഇത് ഈശ്വരന് വിരുദ്ധമായ പോസ്റ്റാണെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. താൻ കുറ്റക്കാരനല്ലെന്ന് പ്രതിവാദിച്ചെങ്കിലും അംഗീകരിച്ചില്ല.

കോടതി വിധിക്കെതിരെ അപ്പീൽ പോകനുള്ള അവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ തടവിന് ശിക്ഷിച്ച ആളിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.