കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ചെയർമാനായി വി.എ മൊയ്തുണ്ണി (കടവല്ലൂര്), പ്രസിഡന്റായി ഇബ്രാഹിം കുട്ടി സലഫി (കൊപ്പം), ജനറൽ സെക്രട്ടറിയായി അബൂബക്കര് സിദ്ധീഖ് മദനി (വടക്കാഞ്ചേരി), ട്രഷറായി മുഹമ്മദ് ബേബി (കുന്ദംകുളം) എന്നിവരെ തെരെഞ്ഞെടുത്തു.

ഹൈദര് പാഴേരി, മൊഹിയുദ്ധീന് മൗലവി, എന്.കെ മുഹമ്മദ്, അബ്ദുറസാഖ് ചെമ്മണൂര്, മുഹമ്മദ് കുട്ടി എന്നിവര് വൈസ് ചെയര് മാന്മാരാണ്. വൈസ് പ്രസിഡന്റുമാർ (മുഹമ്മദ് അരിപ്ര, പി.വി അബ്ദുല് വഹാബ്). സെക്രട്ടറി (എഞ്ചി. അൻവർ സാദത്ത്). ഓർഗനൈസിങ് സെക്രട്ടറിമാർ (എഞ്ചി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്, യൂനുസ് സലീം).

മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; ദഅ്വ (അബ്ദുൽ അസീസ് സലഫി), ഔക്കാഫ് (മുഹമ്മദ് റഫീഖ് കൊയിലാണ്ടി), ഐ.ടി (സഅദ് കെ.സി), പബ്ലിക്കേഷൻ (ടി.എം അബ്ദുൽ റഷീദ്), മീഡിയ (മുഹമ്മദ് മേപ്പയ്യൂര്), വെളിച്ചം (മനാഫ് മാത്തോട്ടം, ദി ട്രൂത്ത് (സി.കെ.അബ്ദുല്ലത്തീഫ്), ഹജ്ജ് ആൻഡ് ഉംറ (ഷമീമുള്ള സലഫി), ക്രിയേറ്റീവ് (ഫൈസല് കല്ലരക്കല്), വിദ്യാഭ്യാസം (നജീബ് സ്വലാഹി), സോഷ്യൽവെൽഫയർ (എഞ്ചി. ഉമ്മർകുട്ടി), ഖ്യു.എല്.എസ്സ് (അബ്ദുറഹിമാന് തങ്ങള്), എംപ്ലോയ്‌മെന്റ് (അബ്ദുല്ലത്തീഫ് പേക്കാടന്), ലൈബ്രറി (സഅദ് കടലൂർ), അൽഫുർഖാൻ (അബ്ദുൽ നാസര് മുട്ടില്), മെഡിക്കല് എയ്ഡ് (അബ്ദുറഹീം മാറഞ്‌ഛേരി), ഫോക്കസ്, എം.ജി.എം ആൻഡ് എം.എസ്.എം (എഞ്ചി. അബ്ദുറഹിമാന്), വളണ്ടിയര് വിങ് (ഷഹീല് മാത്തോട്ടം), ഓഫീസ് (ഇബ്രാഹിം കൂളിമുട്ടം).

തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ എഞ്ചി. അൻവർ സാദത്ത്, യൂനുസ് സലീം, അയ്യൂബ് ഖാന്, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവര് നിയന്ത്രിച്ചു. വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.