കുവൈത്ത്: മുസ്ലിം നവോത്ഥാനത്തിലെ ദാർശനിക ഇടപെടൽ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ 12 ന് വൈകുന്നേരം 6 മണിക്ക് മങ്കഫ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീന് (ഐ.എസ്.എം) സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ഇസ്മയിൽ കരിയാട് മുഖ്യപ്രഭാഷണം നടത്തും.

ഷാജു വി ഹനീഫ് (കല), നിയാസ് ഇസ്ലാഹി (കെ.ഐ.ജി), സജീവൻ (എസ്.എൻ.ഡി.പി), തോമസ് പണിക്കർ (ഓവർസീസ് കോൺഗ്രസ്) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഐഐസിദഅ്വ വിങ് സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികളെ സംഗമത്തിൽ ആദരിക്കും.

വിശദ വിവരങ്ങൾക്ക് വിളിക്കുക. 97228093, 67695695