- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്ത്വാർ സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത്: മാനവ സമൂഹത്തിന് സന്മാർഗ ദർശനമായി അവതരിപ്പിച്ച ഇസ്ലാം വിഭാവന ചെയ്യുന്ന മാനവിക സന്ദേശത്തെ തിരിച്ചറിയുകയാണ് സമകാല മതതീവ്രവാദത്തിന് പരിഹാരമെന്ന് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പ്രസ്താവിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹവല്ലി സോൺ സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യം ഒന്നു മാത്രമേയുള്ളൂവെന്ന് പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ തന്നെ, ഇതര ആശയാദർശങ്ങൾക്കും നിലനിൽക്കാനുള്ള സ്വാതന്ത്രമുണ്ടെന്നാണ് മതത്തിന്റെ നീതി. ബഹുദൈവാരാധന വൻപാപമാണെന്ന് പഠിപ്പിക്കുന്ന മതം, ദൈവേതര ആരാധ്യരെ പരിഹസിക്കരുതെന്ന് പ്രത്യേകം ഉണർത്തുന്നു. എന്നാൽ മതത്തെ ജീവിതദർശനമായി കാണുന്നതിന് പകരം ചാവേറുകളായി പൊട്ടിത്തെറിക്കാനുള്ള മരണ സന്ദേശമായി മനസിലാക്കുന്നവർ ഇസ്ലാം വിരുദ്ധരാണ്. അദ്ദേഹം വിശദീകരിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹൈദർ പാഴേരി സ്വാഗതവും മനാഫ് മാത്തോട്ടം
കുവൈത്ത്: മാനവ സമൂഹത്തിന് സന്മാർഗ ദർശനമായി അവതരിപ്പിച്ച ഇസ്ലാം വിഭാവന ചെയ്യുന്ന മാനവിക സന്ദേശത്തെ തിരിച്ചറിയുകയാണ് സമകാല മതതീവ്രവാദത്തിന് പരിഹാരമെന്ന് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പ്രസ്താവിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹവല്ലി സോൺ സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യം ഒന്നു മാത്രമേയുള്ളൂവെന്ന് പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ തന്നെ, ഇതര ആശയാദർശങ്ങൾക്കും നിലനിൽക്കാനുള്ള സ്വാതന്ത്രമുണ്ടെന്നാണ് മതത്തിന്റെ നീതി. ബഹുദൈവാരാധന വൻപാപമാണെന്ന് പഠിപ്പിക്കുന്ന മതം, ദൈവേതര ആരാധ്യരെ പരിഹസിക്കരുതെന്ന് പ്രത്യേകം ഉണർത്തുന്നു. എന്നാൽ മതത്തെ ജീവിതദർശനമായി കാണുന്നതിന് പകരം ചാവേറുകളായി പൊട്ടിത്തെറിക്കാനുള്ള മരണ സന്ദേശമായി മനസിലാക്കുന്നവർ ഇസ്ലാം വിരുദ്ധരാണ്. അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹൈദർ പാഴേരി സ്വാഗതവും മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. എഞ്ചി. സൈദ് മുഹമ്മദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഷറഫുദ്ധീൻ കണ്ണേത്ത്, സുരേഷ് മാത്തൂർ, ശംസുദ്ധീൻ അടക്കാനി, അബ്ദുറഹിമാൻ അൻസാരി, ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.