കുവൈത്തിൽ ഏറ്റവും കൂടുതലുള്ള വിദേശി സമൂഹം ഇന്ത്യക്കാരെന്ന് പുതിയ റിപ്പോർട്ട്. വിദേശികളുടെ എണ്ണവുമായി ബന്ധപ്പെട്ട പുതിയ സ്ഥിതി വിവര കണക്ക് അധികൃതർ പുറത്ത് വിട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്ത് എണ്ണം കൊണ്ട് ഏറ്റവും കൂടുതലുള്ള വിദേശി സമൂഹം ഇന്ത്യക്കാരാണെന്നാണ് പുതിയ കണക്ക് പ്രകാരം സൂചിപ്പിക്കുന്നത്. 

ജനുവരിയോടെ തൊഴിൽവിസ വിതരണം പുനരാരംഭിക്കാനിരിക്കെ മാൻപവർ അഥോറിറ്റിക്ക് ജനറൽ സെൻസസ് ഡിപ്പാർട്ടുമെന്റ് നൽകിയ റിപ്പോട്ടിലാണ് പ്രവാസികളുടെ രാജ്യം തിരിച്ചുള്ള കണക്കുള്ളത് . 6,53,223 ഇന്ത്യക്കാരാണ് ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുപ്രകാരംകുവൈത്തിലുള്ളത്.

രണ്ടാമത്തെ വലിയ വിദേശി സമൂഹം ഈജിപ്താണ്. 4,56,543ഈജിപ്തുകാരാണ് നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്നത്. 1,89,461ആണ് മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം.1,44,633 പേരുമായി ഫിലിപ്പീൻസം 1,03,116 പേരുമായി സിറിയയും രാജ്യത്തെ വിദേശി സാന്നിധ്യത്തിൽ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ് ഈജിപ്ത് കഴിഞ്ഞാൽ രാജ്യത്തെ അറബ് വംശജരിൽ രണ്ടാം സ്ഥാനവും സിറിയക്ക് തന്നെയാണ്. പാക്കിസ്ഥാൻ (1,19,847), ശ്രീലങ്ക (1,10,800),ഇത്യോപ്യ (74,097), ജോർഡൻ (53,141), നേപ്പാൾ (52,704), ഇറാൻ (42,795) എന്നിങ്ങനെയാണ് കുവൈത്തിലുള്ള മറ്റു വിദേശികളുടെ എണ്ണം.