- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്സ് ബുക്ക് ഐഡി ഉപയോഗിച്ച് സ്ഥിരമായി അംശ്ലീല വെബ്സൈറ്റ് സന്ദർശിച്ചു; സൗദിയിൽ പ്രവാസി അറസ്റ്റിൽ; ജിദ്ദയിൽ പിടിയിലായ വിദേശിക്ക് അഞ്ച് വർഷം തടവും പിഴയും ഉറപ്പ്
ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് സ്ഥിരമായി അശ്ലീല വെബ് സൈറ്റുകളിൽ സന്ദർശനം നടത്തിയ പ്രവാസിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് നിരോധിച്ച ബാലപീഡനം ഉൾപ്പെട്ട അശ്ലീല വെബ്‌സൈറ്റുകൾ ഇയാൾ സ്ഥിരമായി സന്ദർശിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ജിദ്ദയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അമേരിക്കൻ കുറ്റാന്വോഷണ വിഭാഗമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും സൗദി അധികൃതർ പുറത്തുവിട്ടിട്ടില്ല. സൗദിയിൽ നിലവിൽ എല്ലാ അശ്ലീല വെബ്‌സൈറ്റുകളും നിരോധിച്ചിരിക്കുകയാണ്. എന്നാൽ, പലരും വിവിധ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്തരം സൈറ്റുകളിൽ കയറുന്നുണ്ട്. എന്നാൽ അത്തരം ആളുകളെ കണ്ടെത്താൻ അനായാസം സാധിക്കുമെന്നുള്ള അജ്ഞതയാണ് ഇത്തരക്കാരെ ഇതിനു പ്രേരിപ്പിക്കന്നത്. രാജ്യത്ത് നിരോധിച്ച സൈറ്റുകളിൽ പ്രവേശിക്കന്നത് നിലവിൽ കടുത്ത ശിക്ഷയാണ്. സദാചാര മൂല്യബോധത്തെ ബാധിക്കുന്ന എല്ലാ സൈറ്റുകൾക്കും ഇവിടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകർക്ക് അഞ്ചു വർഷം വരെ തടവു ലഭിച്ചേക്കാവുന്ന ശി
ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് സ്ഥിരമായി അശ്ലീല വെബ് സൈറ്റുകളിൽ സന്ദർശനം നടത്തിയ പ്രവാസിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് നിരോധിച്ച ബാലപീഡനം ഉൾപ്പെട്ട അശ്ലീല വെബ്‌സൈറ്റുകൾ ഇയാൾ സ്ഥിരമായി സന്ദർശിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ജിദ്ദയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
അമേരിക്കൻ കുറ്റാന്വോഷണ വിഭാഗമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും സൗദി അധികൃതർ പുറത്തുവിട്ടിട്ടില്ല. സൗദിയിൽ നിലവിൽ എല്ലാ അശ്ലീല വെബ്‌സൈറ്റുകളും നിരോധിച്ചിരിക്കുകയാണ്. എന്നാൽ, പലരും വിവിധ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്തരം സൈറ്റുകളിൽ കയറുന്നുണ്ട്. എന്നാൽ അത്തരം ആളുകളെ കണ്ടെത്താൻ അനായാസം സാധിക്കുമെന്നുള്ള അജ്ഞതയാണ് ഇത്തരക്കാരെ ഇതിനു പ്രേരിപ്പിക്കന്നത്.
രാജ്യത്ത് നിരോധിച്ച സൈറ്റുകളിൽ പ്രവേശിക്കന്നത് നിലവിൽ കടുത്ത ശിക്ഷയാണ്. സദാചാര മൂല്യബോധത്തെ ബാധിക്കുന്ന എല്ലാ സൈറ്റുകൾക്കും ഇവിടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകർക്ക് അഞ്ചു വർഷം വരെ തടവു ലഭിച്ചേക്കാവുന്ന ശിക്ഷയാണിത്. കൂടാതെ പിഴയും ചുമത്തിയേക്കും. കഴിഞ്ഞ വർഷം ഇത്തരത്തിൽ 149 കേസുകളാണ് രജിസ്റ്റർ ചെയ്തത്.