- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അവസാനം ഇമിഗ്രേഷൻ മന്ത്രി ഇടപെട്ടു; അച്ഛന്റെ അന്ത്യകർമങ്ങൾ നടത്താൻ ഇന്ത്യയിലേക്കു പോയി ജസ്പാൽ സിംഗിന് മടങ്ങിയെത്താം; പീറ്റർ ഡട്ടന്റെ ഇടപെടൽ തുണയായത് വിസാ പ്രോസസിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്
മെൽബൺ: തന്നോടൊപ്പം താമസിക്കാൻ പിതാവിനെ കാത്തിരുന്ന ജസ്പാലിന് എയർപോർട്ടിൽ സ്വീകരിക്കേണ്ടി വന്നത് അച്ഛന്റെ ചേതനയറ്റ ശരീരത്തെയായിരുന്നു. മെൽബണിൽ താമസിക്കുന്ന ഇന്ത്യൻ യുവാവ് ജസ്പാൽ സിംഗി(26)ന്റെ പിതാവ് ഗുർദയാൽ സിങ് എയർപോർട്ടിന്റെ അറൈവൽ ഗേറ്റിൽ വച്ച് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർ
മെൽബൺ: തന്നോടൊപ്പം താമസിക്കാൻ പിതാവിനെ കാത്തിരുന്ന ജസ്പാലിന് എയർപോർട്ടിൽ സ്വീകരിക്കേണ്ടി വന്നത് അച്ഛന്റെ ചേതനയറ്റ ശരീരത്തെയായിരുന്നു. മെൽബണിൽ താമസിക്കുന്ന ഇന്ത്യൻ യുവാവ് ജസ്പാൽ സിംഗി(26)ന്റെ പിതാവ് ഗുർദയാൽ സിങ് എയർപോർട്ടിന്റെ അറൈവൽ ഗേറ്റിൽ വച്ച് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നാണ് ഗുർദയാൽ സിങ് മെൽബൺ എയർപോർട്ടിൽ വച്ച് മരിച്ചത്.
അച്ഛനെ സ്വീകരിക്കാൻ എത്തിയ ജസ്പാൽ സിംഗിനെ പിതാവിന്റെ മരണം ഏറെ തളർത്തി.
എന്നാൽ അച്ഛന്റെ സംസ്‌കാര ചടങ്ങുകൾക്ക് ഇന്ത്യയിലേക്ക് പോയാൽ തിരികെ ഓസ്‌ട്രേലിയയിലേക്ക് വരാൻ സാധിക്കില്ല എന്നതായിരുന്നു ജസ്പാൽ സിംഗിന് ലഭിച്ച കർശന നിർദ്ദേശം. മൃതദേഹവുമായി അമ്മയോടൊപ്പം ഇന്ത്യയിലേക്ക് പോകാൻ മറ്റാരുമില്ലാത്ത സാഹചര്യമാണ് നിലനിന്നിരുന്നതും പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു. വിസാ ബ്രിഡ്ജിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലമായിരുന്നു ജസ്പാലിന് ഇന്ത്യയിലേക്കു പോയാൽ മടങ്ങി വരാൻ തടസമായിരുന്നത്. എന്നാൽ ഇമിഗ്രേഷൻ മിനിസ്റ്റർ പീറ്റർ ഡട്ടൻ പ്രശ്‌നത്തിൽ നേരിട്ട് ഇടപെട്ടതോടെ ജസ്പാലിന് ഇന്ത്യയിൽ പോയി തിരിച്ചെത്താം എന്ന നിർദ്ദേശം നൽകിക്കഴിഞ്ഞു.
സ്റ്റുഡന്റ് വിസയിൽ ഇവിടെയെത്തി ജസ്പാലിന്റെ വിസയുടെ കാലാവധി കഴിഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് അടിസ്ഥാന കാരണം. പുതിയ വിസയ്ക്കായി ആപ്ലിക്കേഷൻ നൽകിയിട്ടുണ്ടെങ്കിലും വിസാ ബ്രിഡ്ജിംഗിന്റെ ഈ കാലയളവിൽ രാജ്യം വിട്ടുപോയാൻ തിരികെ ഓസ്‌ട്രേലിയയിലേക്ക് വരാൻ സാധിക്കില്ല എന്നതാണ് പ്രശ്‌നം. പിതാവിന്റെ മരണം ഏൽപ്പിച്ച ആഘാതവും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്താൻ സ്വദേശത്തേക്ക് പോയാൽ തിരിച്ചുവരാൻ സാധിക്കില്ല എന്ന അവസ്ഥയും ജസ്പാലിനെ കൂടുതൽ തളർത്തിയിരുന്നു. ജസ്പാലിന്റെ അവസ്ഥയെകുറിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ജസ്പാലിന് ഓസ്‌ട്രേലിയയിൽ ഗർഭിണിയായ ഭാര്യയും പതിനൊന്നു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഇവരെ തനിച്ചാക്കി നാട്ടിലേക്കു പോകാനുള്ള അസൗകര്യവും മാദ്ധ്യമങ്ങൾ തുറന്നു കാട്ടിയിരുന്നു. ഈ പ്രശ്‌നത്തിൽ ഇമിഗ്രേഷൻ മന്ത്രിയാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് എന്നതിനാൽ അടിയന്തിരമായി പീറ്റർ ഡട്ടൻ ജസ്പാൽ സിംഗിന് നാട്ടിൽ പോയി വരാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു.