- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിന് കാരണം 'ഡാമുകൾ തുറന്ന് വിട്ടതല്ല'; അതി ശക്തമായ മഴയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ; 145 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മൺസൂൺ ! 20,000 കോടിയിലധികം രൂപയുടെ നഷ്ടം കേരളത്തിനുണ്ടാക്കിയത് കാലാവസ്ഥാ വ്യതിയാനമെന്നും വിദഗ്ദ്ധർ; വരും വർഷങ്ങളിൽ കേരളത്തിന് ആശങ്കപ്പെടേണ്ടി വരുമോ ?
തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ തുറന്നു വിട്ടതല്ല. അതി ശക്തമായ മഴ തന്നെയാണ് ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്. ജലസംഭരണികൾ വേണ്ട വിധം മാനേജ് ചെയ്യുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതാണ് മഴയ്ക്ക് കാരണമെന്ന് നേരത്തെ വിമർശനങ്ങൾ ഉണ്ടായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം എന്നത് ഏറെ വർധിച്ചിരിക്കുകയാണെന്നും മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജലസംഭരണികളുടെ മാനേജ്‌മെന്റിൽ വന്ന വീഴ്‌ച്ചയല്ലെന്നും അമിത അളവിലുള്ള മഴയാണ് പ്രളയത്തിന് കാരണമായതെന്നും ഇത് ഉറപ്പിക്കുകയാണ്. 145 വർഷത്തെ കണക്ക് നോക്കിയാൽ ഏറ്റവും ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് പെരിയാറിൽ ഉണ്ടായത്. മാത്രമല്ല വെള്ളപ്പൊക്കത്തിൽ ഡാമുകളുടെ പങ്ക് വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാമുകൾ തുറക്കുന്നത് നേരത്തെ ആക്കിയിരുന്നെങ്കിൽ പോലും ശരിയായ വിധം വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനും ആകുമായിരുന്നില്ല. ഡാമുകൾ നേരത്തെ തുറ
തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ തുറന്നു വിട്ടതല്ല. അതി ശക്തമായ മഴ തന്നെയാണ് ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്. ജലസംഭരണികൾ വേണ്ട വിധം മാനേജ് ചെയ്യുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതാണ് മഴയ്ക്ക് കാരണമെന്ന് നേരത്തെ വിമർശനങ്ങൾ ഉണ്ടായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം എന്നത് ഏറെ വർധിച്ചിരിക്കുകയാണെന്നും മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജലസംഭരണികളുടെ മാനേജ്‌മെന്റിൽ വന്ന വീഴ്‌ച്ചയല്ലെന്നും അമിത അളവിലുള്ള മഴയാണ് പ്രളയത്തിന് കാരണമായതെന്നും ഇത് ഉറപ്പിക്കുകയാണ്.
145 വർഷത്തെ കണക്ക് നോക്കിയാൽ ഏറ്റവും ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് പെരിയാറിൽ ഉണ്ടായത്. മാത്രമല്ല വെള്ളപ്പൊക്കത്തിൽ ഡാമുകളുടെ പങ്ക് വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാമുകൾ തുറക്കുന്നത് നേരത്തെ ആക്കിയിരുന്നെങ്കിൽ പോലും ശരിയായ വിധം വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനും ആകുമായിരുന്നില്ല. ഡാമുകൾ നേരത്തെ തുറന്നു വിട്ടിരുന്നെങ്കിലും നദികളിൽ സുരക്ഷിതമായ അളവിൽ കൂടുതൽ ജല നിരപ്പ് ഉയർന്നെനെ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തെ വിറപ്പിച്ച ഓഗസ്റ്റ്
ഓഗസ്റ്റ് 15, 16, 17 തീയതികളിലായിരുന്നു കേരളത്തിൽ പ്രളയം. മുൻകരുതലുകൾ എടുക്കാതെ ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമായതെന്നാണ് ആദ്യം സംഭവത്തെകുറിച്ച് പറഞ്ഞിരുന്നത്. 483 പേർ മരണമടഞ്ഞു. 14 പേരെ കാണാതായി. പതിനാലര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 57,000 ഹെക്ടർ കൃഷി നശിച്ചു. ആകെ നഷ്ടം 20,000 കോടി രൂപ. ആഴത്തിലുള്ള നാശനഷ്ടമാണുണ്ടായത്. പ്രളയത്തിൽ മുങ്ങിയ വീടുകൾ വാസയോഗ്യമല്ലാതായിത്തീർന്നു.
കേരളത്തെ പുനർനിർമ്മിക്കുകയല്ല, പുതിയ ഒരു കേരളം സൃഷ്ടിക്കാൻ പോകുകയാണ് നമ്മൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പറഞ്ഞിരുന്നു. പക്ഷേ നൂറു ദിവസം പിന്നിടുമ്പോഴും പുനർസൃഷ്ടിയെക്കുറിച്ച് രൂപരേഖ തയ്യാറാക്കാതെ നിൽക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ തന്നെ 10,000 രൂപ വീതം വീടുകൾ വൃത്തിയാക്കാനും ചെളി കഴുകിക്കളയാനും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.പക്ഷേ, 10,000 രൂപയും വാങ്ങി വീട്ടിലേക്ക് മടങ്ങുവാൻ ആർക്കും കഴിഞ്ഞില്ല. മാസങ്ങളെടുത്തു കുറേ പേർക്കെങ്കിലും 10,000 രൂപ കിട്ടാൻ. അതുതന്നെ സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽ കുടുങ്ങി. പ്രളയം കഴിഞ്ഞപ്പോൾ വാഗ്ദാനങ്ങൾ വാരിക്കോരി നൽകാൻ മുഖ്യമന്ത്രിയും സർക്കാരും പിശുക്ക് കാണിച്ചില്ല. 30.8.2018 ലെ മന്ത്രിസഭായോഗം ഒട്ടനവധി പ്രഖ്യാപനങ്ങൾ നടത്തി.
അവ മിക്കവയും പതിരായിപ്പോയി.ചെറുകിട കച്ചവടക്കാർ പത്തുലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പ നൽകാൻ തീരുമാനിച്ചു. ഒരു ബാങ്കും വായ്പ നൽകിയില്ല. പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് 1 ലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ബാങ്കുകളുടെ കൺസോഷ്യം ഉണ്ടാക്കുമെന്നും പറഞ്ഞു. അതുണ്ടായില്ല. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് അത് വാങ്ങാൻ കുടുംബശ്രീ വഴി ധനസഹായത്തിന് അപേക്ഷ നൽകിയവർ 1,42,107 പേർ. വായ്പ നൽകിയത് 38,441 പേർക്ക്. ആകെ നൽകിയ തുക 308.81 കോടി രൂപ. (നൽകേണ്ടിയിരുന്ന തുക 997.06 കോടി)
പ്രളയംമൂലം സംസ്ഥാനത്ത് 56439 ഹെക്ടർ കൃഷി നശിച്ചു എന്നാണ് കണക്ക്. നഷ്ടം 1345 കോടി. 233.84 കോടി രൂപയുടെ കാർഷിക ഇടപെടൽ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കാര്യമായി ഒന്നും ഇതുവരെ നടന്നില്ല.കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് തീരുമാനുണ്ടായി. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കഴിഞ്ഞമാസം ഇറങ്ങിയെങ്കിലും നടപ്പായിട്ടില്ല. ബാങ്കുകൾ ഇപ്പോഴും ജപ്തി നോട്ടീസുകൾ അയയ്ക്കുന്നു. കർഷക ആത്മഹത്യകൾ വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. പ്രളയം കാരണം കൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. കൃഷി ഭൂമി കൃഷി യോഗ്യമല്ലാതായിമാറി. കുട്ടനാട് മേഖലയിൽ 1.5 സെന്റീമീറ്റർ മുതൽ 17 സെന്റിമീറ്റർ വരെ എക്കൽ അടിഞ്ഞുകൂടിയതായി പഠന റിപ്പോർട്ട് വന്നു.
കോൾ നിലങ്ങളിൽ അമ്ലത്വം കൂടിയതായും റിപ്പോർട്ട് ഉണ്ട്. ഇവയ്‌ക്കൊന്നും പരിഹാരവും ഉണ്ടായില്ല. 1773 കന്നുകാലികൾ ചത്തതായിട്ടാണ് കണക്ക്. 2075 കാലിത്തൊഴുത്തുകളും നശിച്ചു. നഷ്ടപരിഹാരം ഇപ്പോഴും ഫയലുകളിൽ കുരുങ്ങിക്കിടക്കുന്നു. പ്രളയം കാരണം എത്ര കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായി എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് സർക്കാരിനു കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിലെ നഷ്ടത്തിന്റെ യഥാർത്ഥ മൂല്യം അനുസരിച്ചുള്ള കണക്കല്ല ശേഖരിച്ചത്. വീടുകളുടെയും മറ്റും കണക്കിന്റെ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയ മെമോറാണ്ടം അനുസരിച്ചുള്ള നഷ്ടം 40,000 കോടി.ലോക ബാങ്ക്, എ.ഡി.ബി. എന്നിവയുടെ കണക്ക് 31000 കോടി. പി.ഡി.എൻ.എ. (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്സ്‌മെന്റ്) കണക്ക് പ്രകാരം 26996 കോടിയാണ് കേരളത്തിലെ നഷ്ടം.