ചെന്നൈ: അഫ്ഗാനിസ്ഥാന്റെ വനിതാ സൈനികർക്ക് ഇന്ത്യൻ മിലിട്ടറിയുടെ 20 ദിവസത്തെ പരിശീലനക്കളരി, 20 വനിതാ സൈനികരാണ് ചെന്നൈയിലെ ഓഫീസേർസ് ട്രെയിനിങ്ങ് അക്കാദമിയിൽ പരിശീലനം നേടുന്നത്. മേജർ സഞ്ജനയുടേയും ക്യാപ്റ്റൻ സ്മൃതിയുടേയും നേതൃത്വത്തിലാണ് സൈനികർക്ക് പരിശീലനം നൽകുന്നത്.

ഡിസംബർ 4ന് തുടങ്ങിയ പരിശീലന പരിപാടി അവസാനിക്കുന്നത് 24ാം തീയതിയാണ്. വനിതാ പുരുഷ സൈനികർ സംയുക്തമായാണ് വനിതാ സൈനികർക്ക് പരിശീലനം നൽകുന്നത്. 21 വയസ്സുകാരി മുതൽ നാൽപത് വയസ്സുകാരി വരെ അടങ്ങുന്നതാണ് പരിശീലനം നടത്തുന്ന അഫ്ഗാൻ സൈനികർ.

ഒരു വർഷം നൽകേണ്ട ട്രെയിനിങ്ങ് ആണ് അതിന്റെ കരുത്ത് ചോരാതെ 20 ദിവസം കൊണ്ട് പൂർത്തിയാക്കുന്നത്. ഹാൻഡ് ഗ്രനേഡ്, എ.കെ 47, ഐ.എൻ.ഐ.എ.എസ് റൈഫിൾ തുടങ്ങിയ ആയുധങ്ങളും ഇതിന്റെ ഭാഗമായി പരിശീലിക്കുന്നുണ്ട്. ആയുധ പരിശീലനങ്ങൾക്ക് പുറമെ കമ്മ്യൂണിക്കേഷൻ, അഡ്‌മിനിസ്‌ട്രേഷൻ, ടാക്ടിക്‌സ്, ലോജിക്‌സ് തുടങ്ങിയവയിലും ചെന്നൈയിൽ ഇവർക്ക് പരിശീലനം നൽകുന്നുണ്ട്.