ഇസ്ലാമാബാദ്: മതിയായ യാത്രാ രേഖകളില്ലാത്തതിന്റെ പേരിൽ പാക്കിസ്ഥാനിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ എഫ്-8 മേഖലയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഫോറിനേഴ്‌സ് നിയമപ്രകാരം ഇയാൾക്കെതിരെ കേസ് ചുമത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും റിപ്പോർട്ടുണ്ട്.

മുംബൈ സ്വദേശിയായ ശൈഖ് നാബി എന്നയാളാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയോ പാക്കിസ്ഥാനോ ഇതു വരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. കുൽഭൂഷൺ കേസിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബന്ധം വഷളായ സമയത്താണ് ഒരു ഇന്ത്യൻ പൗരൻ കൂടി പിടിയലായ വാർത്ത പുറത്തു വന്നിരിക്കുന്നത്.