ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ  നേതൃത്വത്തിൽ ന്യൂയോർക്കിൽ  വച്ച്  31 ന് ഞായറാഴിച്ച വൈകുന്നേരം 4  മണിക്ക്  Asbury Methodist Church Auditorium Hall ,( 167 Scarsdale Road,Tuckahoe NY.)ൽ  വച്ച് വിപുലമായ രീതിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തപ്പെടുന്നു.  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്  ജോയി ഇട്ടന്റെ  അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റും, കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും, കേരള ഗവൺമെന്റ് പ്ലീഡറുമായ ലാലി വിൻസെന്റ് ഉദ്ഘാടനം ചെയ്യും മുഖ്യാഥിതി ആയി ബെന്നി ബെഹന്നൻ M L A  യും പങ്കെടുക്കും .  കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ,  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ഈ സമ്മേളനത്തിന് വേണ്ടി  എല്ലാവിധ   ആശംസകളും  നേർന്നു.   ഐ.എൻ.ഒ.സി നാഷണൽ പ്രസിഡന്റ് ജോബി ജോർജ്,  ചെയർമാൻ കളത്തിൽ വർഗീസ്, ട്രഷറർ സജി എബ്രഹാം,   സാമുഹ്യ സംസ്‌കാരിക രംഗങ്ങളിലെ  പ്രമുഖർ   ആശംസകൾ അറിയിച്ച്   സംസരിക്കും.
   
എല്ലാ കോൺഗ്രസ് അനുഭാവികളേയും   ഒരു കുടക്കീഴിൽ കൊണ്ടുവരാനും,അവർക്ക് ഒത്തൊരുമിക്കുവാനും ഉള്ള ഒരുവേദി കുടിയാണ് ആണ് ഈ കൺവെൻഷൻ. ഈ  പൊതുസമ്മേളനത്തിലേക്കും, ദേശസ്‌നേഹത്തിന്റെ അലയടികൾ ഉണരുന്ന കലാപരിപാടികളിലേക്കും, ഡിന്നറിലേക്കും ന്യൂ യൊർകിലെ  മുഴുവൻ കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയർത്തപ്പെട്ട 1948 ജനുവരി 26 ന്റെ ഓർമ്മ പുതുക്കുമ്പോൾ ഐ.എൻ.ഓ.സി. യുഎസ്എയുടേയും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്‌ന്റെ നേതാക്കൾ വിപുലമായ രീതിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ   സംഘടിപ്പി ച്ചിരിക്കുന്നത് .     

സെക്രട്ടറി   വർഗീസ് ജോസഫ്, ട്രഷറർ ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ്മാരായ  വർഗീസ് രാജൻ, ലൈസി അലക്‌സ് ജോയിന്റ് സെക്രട്ടറി  ഫിലിപ്പ് ചാക്കോ, ജോയിന്റ്ട്രഷറർ എബ്രഹാം പുത്തൻശേരിൽ, ഷാജി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഈ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.  കുര്യൻ പോൾ, രാജൻ ടി ജേക്കബ്, പൗലോസ് വർക്കി , തോമസ് ജോൺ, ആന്റോ വർക്കി, ലിജോ ജോൺ, ജോൺ കേ  മാത്യു (ബോബി) തുടങ്ങി നരവധി ആൾക്കാർ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു   

കൂടുതൽ വിവരങ്ങൾക്ക്: ജോയ് ഇട്ടൻ(9145641702) , Rev.Dr. വർഗീസ് എബ്രഹാം നാഷണൽ ജോയിന്റ് ട്രഷറർ(9145841188 FREE ), റിജിയണൽ വൈസ് പ്രസിഡന്റ് ചാക്കോ കൊയികലെത്തു(516712 7258 FREE ),റിജിയണൽ യൂത്ത് കോർടിനേറ്റർ  ഗണേശ് നായർ (9148261677 FREE )