അൽഐൻ: മലയാളി നേഴ്സിനെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ഹെഡ് നഴ്‌സായി ജോലി നോക്കുകയായിരുന്നു സുജ. ജനുവരി മുതലാണ് ഇവർ ഇവിടെ ജോലിയിൽ പ്രവേശിച്ചതെന്നാണ് അറിയുന്നത്.

ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പ്രാഥമിക നിഗമനം. ഇവർക്ക് ശമ്പള കുടിശ്ശിക ഉണ്ടായിരുന്നതായി പറയുന്നുണ്ടെങ്കിലും ആശുപത്രി അധികൃതർ അത് നിഷേധിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണം ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നാണ്.

എന്നാൽ, യുവതിക്ക് കൂടാതെ ജോലിൽ സമ്മർദമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉത്തരേന്ത്യക്കാരനായ ആളെ വിവാഹം ചെയ്ത ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഭർത്താവുമായി ബന്ധം വേർപെടുത്തിയാണ് കഴിഞ്ഞിരുന്നത്. അതേസമയം അമ്മയുടെ മൃതദേഹം കാണാൻ താൽപ്പര്യമില്ലെന്നാണ് ഇവരുടെ രണ്ട് മക്കളും പറഞ്ഞതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ആശുപത്രി അധികൃതർ മരണ വിവരം അറിയിച്ചപ്പോണ് ബന്ധുക്കളുടെ ഈ നിലപാട്.

നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ദുബായിൽ തന്നെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ആശുപത്രിയിൽ ജോലിചെയ്തിരുന്നവരിൽ ആത്മാർത്ഥയുള്ള ജീവനക്കാരിയാണ് സുധ സിങ് എന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.