മയാമി: കർമ്മനിരതമായ രണ്ടു വർഷത്തെ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എൻ.എ.എസ്.എഫ്) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടനയെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയ പ്രസിഡന്റ് ഷേർലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ വാർഷിക സമ്മേളനവും, പുതുവത്സരാഘോഷങ്ങളും ജനുവരി പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യൻ ചില്ലീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

സൗത്ത് ഫ്‌ളോറിഡയിലെ വിവിധ മുനിസിപ്പൽ സിറ്റികളുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, രക്തദാനം, കേരളത്തിലെ നേഴ്‌സിങ് വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക സ്‌പോൺസർഷിപ്പുകൾ, വിവിധ പരിപാടികളോടുകൂടിയ 'നേഴ്‌സസ് വീക്ക്' സെലിബറേഷൻസ്, ഗ്രാന്റ് കാനിയൻ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഐ.എൻ.എ.എസ്.എഫ് അംഗങ്ങൾക്ക് തുടർ വിദ്യാഭ്യാസത്തിനുള്ള ഫീസ് ആനുകൂല്യം തുടങ്ങി നിരവധി പരിപാടികൾ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ ചെയ്തുവരുന്നു. പുതിയ വർഷത്തിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് സമൂഹത്തിന് പ്രയോജനകരമായ നിരവധി കർമ്മപരിപാടികൽ ആസുത്രണം ചെയ്തുവരുന്നതായി ഷേർലി ഫിലിപ്പ് അറിയിച്ചു.