കുവൈറ്റിൽ നഴ്‌സുമാരുമായി പോയ മിനി ബസ് മറിഞ്ഞ് അപകടം. ജഹറ ഹോസ്പിറ്റലിലേക്ക് നഴ്‌സുമാരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഫഹാഹീൽ, മങ്കഫ് എന്നിവിടങ്ങളില് നിന്നുള്ള നഴ്‌സുമാരാണ് മിനി ബസിൽ ഉണ്ടായിരുന്നത്.

ഇന്ന് രാവില 6.30 ന് അഹമദി റോഡിൽ ആണ് അപകടം നടന്നത്. അപകടത്തിൽ ഒട്ടേറെ നഴ്‌സുമാർക്ക് പരുക്കേറ്റിട്ടുണ്ട്. മലയാളി നഴ്‌സുമാരും ഉണ്ടെന്നാണ് സൂചന. നാല് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

പരിക്കേറ്റവരെയെല്ലാം അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലർക്കും ഒടിവും ചതവും ഏറ്റിട്ടുണ്ട്. ഹെലികോപ്റ്റർ ആംബുലൻസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് 40 ാം നമ്പർ റോഡിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.