- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പലിന് തീപിടിച്ചത് ശ്രീലങ്കൻ തീരത്തിന് സമീപത്തുവെച്ച്; രക്ഷാപ്രവർത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അയച്ച് ശ്രീലങ്ക
കൊളംബോ: ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന എണ്ണക്കപ്പലിന് തീപിടിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി ക്രൂഡ് ഓയിൽ കൊണ്ടുവരികയായിരുന്ന കപ്പലിന് ശ്രീലങ്കൻ തീരത്തിന് സമീപത്തുവച്ചാണ് അഗ്നിബാധയുണ്ടായത്. ന്യൂ ഡയമണ്ട് എന്ന വമ്പൻ കപ്പലിനാണ് തീപ്പിടിച്ചത്. രക്ഷാപ്രവർത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കൻ നാവികസേന പ്രതിനിധി കമാൻഡർ രഞ്ജിത് രാജപക്സ അറിയിച്ചു.
കപ്പലിൽ 270,000 ടൺ ക്രൂഡ് ഓയിലാണ് ഉള്ളത്. കപ്പലിൽ നിന്ന് ക്രൂഡ് ഓയിൽ ചോരുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശ്രീലങ്കൻ മറൈൻ പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചു. കുവൈത്തിലെ മിനാ അൽ അഹ്മദിയിൽ നിന്നാണ് കപ്പൽ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പൽ. ശ്രീലങ്കയുടെ കിഴക്കൻ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം നടന്നത്.
മറുനാടന് ഡെസ്ക്