- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വംശീയ ആക്രമണത്തിൽ ഹൈദരാബാദ് സ്വദേശിയായ യുവ എൻജിനീയർ മരിച്ചതിനു പിന്നാലെ യുഎസിൽ വീണ്ടും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; സൗത്ത് കരോളൈനയിൽ ഹർനീഷ് പട്ടേൽ വെടിയേറ്റു മരിച്ചത് കടയടച്ച് രാത്രി വീട്ടിലേക്കു പോകുമ്പോൾ; ദിവസങ്ങൾക്കമുണ്ടായ രണ്ടാം കൊലപാതകത്തിൽ നടുങ്ങി ഇന്ത്യൻ സമൂഹം
ന്യൂയോർക്ക്: യുഎസിൽ വീണ്ടും ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലെ ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ ഹർനീഷ് പട്ടേലിനെയാണ് അർധരാത്രിയോടെ വീടിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദുകാരായ എൻജിനിയർ ശ്രീനിവാസ് കുച്‌ഭോട്ല വംശീയ ആക്രമണത്തിൽ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുഎസിൽ വീണ്ടും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നത്. കടയടച്ച് വീട്ടിലേക്കു പോകും വഴി അക്രമികൾ ഹർനീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളിലും വെടിയേറ്റിരുന്നു. വീട്ടിൽനിന്ന് ആറു കിലോമീറ്റർ മാത്രം അകലെയായിരുന്നു ഹർനീഷ് കട നടത്തിയിരുന്നത്. വെടിയൊച്ച കേട്ട പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. അതേസമയം, ഇത് വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഹൈദരാബാദുകാരനായ ശ്രീനിവാസ് യുഎസിലെ കഫേയിൽവച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. അമേരിക്കയിൽനിന്ന് പുറത്തുപോകൂ എന്ന് ആക്രോശിച്ച് അക്രമി വെടിവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് യുഎ
ന്യൂയോർക്ക്: യുഎസിൽ വീണ്ടും ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലെ ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ ഹർനീഷ് പട്ടേലിനെയാണ് അർധരാത്രിയോടെ വീടിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദുകാരായ എൻജിനിയർ ശ്രീനിവാസ് കുച്‌ഭോട്ല വംശീയ ആക്രമണത്തിൽ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുഎസിൽ വീണ്ടും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നത്.
കടയടച്ച് വീട്ടിലേക്കു പോകും വഴി അക്രമികൾ ഹർനീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളിലും വെടിയേറ്റിരുന്നു. വീട്ടിൽനിന്ന് ആറു കിലോമീറ്റർ മാത്രം അകലെയായിരുന്നു ഹർനീഷ് കട നടത്തിയിരുന്നത്. വെടിയൊച്ച കേട്ട പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. അതേസമയം, ഇത് വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഹൈദരാബാദുകാരനായ ശ്രീനിവാസ് യുഎസിലെ കഫേയിൽവച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. അമേരിക്കയിൽനിന്ന് പുറത്തുപോകൂ എന്ന് ആക്രോശിച്ച് അക്രമി വെടിവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് യുഎസിലാകെ വൻ പ്രതിഷേധമാണുണ്ടായത്. സംഭവത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിക്കുകയും ചെയ്തിരുന്നു.