- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വധഗൂഢാലോചന നടത്തിയതിന് ഇന്ത്യൻ വംശജരായ ബന്ധുക്കൾക്ക് 15 വർഷം തടവ്; വധിക്കാൻ പദ്ധതിയിട്ടത് ഇവരിലൊരാളുടെ ഭാര്യയെ
വാഷിങ്ടൺ: കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതിന് ഇന്ത്യൻ വംശജരായ ബന്ധുക്കൾക്ക് 15 വർഷം തടവ് വിധിച്ചുകൊണ്ട് യുഎസ് കോടതി. ഇന്ത്യൻ വംശജരായ പ്രതീക് കുമാർ പട്ടേൽ, ബന്ധുവായ കൽപ്പേഷ് പട്ടേൽ എന്നിവർക്കാണ് 15 വർഷം കഠിന തടവ് വിധിച്ചുകൊണ്ട് സർക്യൂട്ട് കോടതി ജഡ്ജി ഉത്തരവിട്ടത്. ഇവരിൽ പ്രതീക് പട്ടേലിന്റെ ഭാര്യയെ വധിക്കാനാണ് ഇരുവരും ഗൂഢാലോചന ന
വാഷിങ്ടൺ: കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതിന് ഇന്ത്യൻ വംശജരായ ബന്ധുക്കൾക്ക് 15 വർഷം തടവ് വിധിച്ചുകൊണ്ട് യുഎസ് കോടതി. ഇന്ത്യൻ വംശജരായ പ്രതീക് കുമാർ പട്ടേൽ, ബന്ധുവായ കൽപ്പേഷ് പട്ടേൽ എന്നിവർക്കാണ് 15 വർഷം കഠിന തടവ് വിധിച്ചുകൊണ്ട് സർക്യൂട്ട് കോടതി ജഡ്ജി ഉത്തരവിട്ടത്.
ഇവരിൽ പ്രതീക് പട്ടേലിന്റെ ഭാര്യയെ വധിക്കാനാണ് ഇരുവരും ഗൂഢാലോചന നടത്തിയത്. ഇതിന്റെ പേരിൽ 2013 സെപ്റ്റംബറിലാണ് പ്രതീക് പട്ടേലും കൽപ്പേഷ് പട്ടേലും പൊലീസ് പിടിയിലാകുന്നത്. പ്രതീകും ഭാര്യയും തമ്മിലുള്ള വിവാഹമോചനം സാധ്യമല്ലാത്തതിനാൽ ഭാര്യയെ വിധിക്കാൻ ഇവർ പദ്ധതിയിടുകയായിരുന്നു. ഇതിനായി റൂഥർഫോർഡിലുള്ള ക്രിസ് റോബിൻസൺ എന്നയാൾക്ക് പണം നൽകുകയും ചെയ്തിരുന്നു. എന്നാൽ കൊലപാതകം നടക്കാതെ പോയെങ്കിലും ഇക്കാര്യം പൊലീസ് അറിയുകയും ചെയ്തു.
കേസ് അന്വേഷിക്കുന്ന ടെന്നീസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമായി റോബിൻസൺ സഹകരിച്ചതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. പ്രതീക് കുമാറുമായും കൽപ്പേഷുമായി നടത്തിയ സംഭാഷണം ചോർത്തിയ പൊലീസ് ഇവരെ കുടുക്കുകയായിരുന്നു. സംനറിലും റൂഥർഫോർഡിലും ഗ്യാസ് സ്‌റ്റേഷനും കടകളും നടത്തിവരികയാണ് ഇരുവരും.