- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീബ്രലൈൻ ക്രോസ് ചെയ്യുമ്പോൾ കാറിടിച്ച് തെറിപ്പിച്ച ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർ മരണത്തിന് കീഴടങ്ങി; ലണ്ടനിൽ മരിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ എല്ലാം ദാനം ചെയ്തു
ലണ്ടൻ: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സൗത്ത് ലണ്ടനിൽ വച്ച് സീബ്രലൈൻ ക്രോസ് ചെയ്യുമ്പോൾ കാറിടിച്ച് തെറിപ്പിച്ച ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർ ജാസ്‌ജോട്ട് സിംഗോട്ട മരണത്തിന് കീഴടങ്ങി.ലണ്ടനിൽ മരിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ എല്ലാം ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. സൗത്ത് ലണ്ടനിലെ തന്റെ വീടിനടുത്ത് വച്ചാണ് അവർക്ക് അപകടം പിണഞ്ഞത്. തുടർന്ന് അടുത്തുള്ള കിങ്‌സ് കോളജ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഇവർ മരിക്കുന്നതിന് മുമ്പ് നീണ്ട എട്ട് മണിക്കൂറുകൾ ഈ 30കാരിയുടെ ജീവൻ തിരിച്ച് പിടിക്കാൻ സർജന്മാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമില്ലാതെ പോവുകയായിരുന്നു. ആന്തരിക രക്തസ്രാവം,തലയ്‌ക്കേറ്റ പരുക്കുകൾ എന്നിവ കാരണമാണ് ഡോ. ജാസ്‌ജോട്ട് സിംഗോട്ട കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇവരുടെ മരണത്തിന് കാരണായ കൂട്ടിയിടിക്ക് ദൃക്‌സാക്ഷിയായ ആരെങ്കിലുമുണ്ടെങ്കിൽ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വരണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. സിംഗോട്ടയുടെ നിനച്ചിരിക്കാതെയുള
ലണ്ടൻ: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സൗത്ത് ലണ്ടനിൽ വച്ച് സീബ്രലൈൻ ക്രോസ് ചെയ്യുമ്പോൾ കാറിടിച്ച് തെറിപ്പിച്ച ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർ ജാസ്‌ജോട്ട് സിംഗോട്ട മരണത്തിന് കീഴടങ്ങി.ലണ്ടനിൽ മരിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ എല്ലാം ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. സൗത്ത് ലണ്ടനിലെ തന്റെ വീടിനടുത്ത് വച്ചാണ് അവർക്ക് അപകടം പിണഞ്ഞത്. തുടർന്ന് അടുത്തുള്ള കിങ്‌സ് കോളജ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഇവർ മരിക്കുന്നതിന് മുമ്പ് നീണ്ട എട്ട് മണിക്കൂറുകൾ ഈ 30കാരിയുടെ ജീവൻ തിരിച്ച് പിടിക്കാൻ സർജന്മാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമില്ലാതെ പോവുകയായിരുന്നു. ആന്തരിക രക്തസ്രാവം,തലയ്‌ക്കേറ്റ പരുക്കുകൾ എന്നിവ കാരണമാണ് ഡോ. ജാസ്‌ജോട്ട് സിംഗോട്ട കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
ഇവരുടെ മരണത്തിന് കാരണായ കൂട്ടിയിടിക്ക് ദൃക്‌സാക്ഷിയായ ആരെങ്കിലുമുണ്ടെങ്കിൽ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വരണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. സിംഗോട്ടയുടെ നിനച്ചിരിക്കാതെയുള്ള വേർപിരിയിൽ തങ്ങളെ ഞെട്ടിച്ചിരിക്കുന്നുവെന്നും യഥാർത്ഥത്തിൽ അന്നവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ താൽപര്യമുണ്ടെന്നും സിംഗോട്ടയുടെ സഹോദരി നേഹ പറയുന്നു. ഒരു ഡോക്ടറെന്ന നിലയിൽ മെഡിക്കൽ രംഗത്ത് തിളങ്ങുന്നതോടൊപ്പം പിയാനിസ്റ്റായും നെറ്റ്‌ബോൾ പ്ലെയറായും ഈ യുവതി അറിയപ്പെട്ടിരുന്നു. സിംഗോട്ടയുടെ ആഗ്രഹ പ്രകാരമാണ് അവരുടെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തിരിക്കുന്നത്.
അവരുടെ ലിവറും പാൻക്രിയാസും ഗുരുതരമായി രോഗംബാധിച്ച രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്പെട്ട് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗിൽ നിന്നായിരുന്നു സിൻഗോട്ട മെഡിസിനും ഫിസിയോളജിയും പഠിച്ചിരുന്നത്. തുടർന്ന് ലണ്ടനിലെ ഗ്വേസ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരുകയായിരുന്നു. അതിനിടെയാണ് നിനച്ചിരിക്കാതെ മരണം വേട്ടയാടിയിരിക്കുന്നത്. ഈ വരുന്ന മാർച്ചിൽ റോയൽ കോളജ് ഓഫ് അനസ്‌തേറ്റിസ്റ്റിൽ ചേർന്ന് പഠിക്കാൻ ഒരുങ്ങുകയായിരുന്നു സിംഗോട്ട. ഇതിലൂടെ ഒരു ക്വാളിഫൈഡ് അനസ്‌തേറ്റിസ്റ്റായി പ്രവർത്തിക്കാനാണ് ഇവർ ആഗ്രഹിച്ചിരുന്നത്.
അപ്രതീക്ഷിതമായി സഹോദരി മരിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ താൻ വിഷമിക്കുന്നുവെന്നാണ് സിംഗോട്ടയുടെ മറ്റൊരു സഹോദരിയായത നിക്കോളെ പറയുന്നത്. തങ്ങൾ കൂടപ്പിറപ്പുകളെന്നതിന് പുറമെ കൂട്ടുകാർ കൂടിയായിരുന്നുവെന്നും നിക്കോളെ വേദനയോടെ ഓർക്കുന്നു. സിൻഗോട്ടയുടെ വിയോഗത്തെ തുടർന്ന് തങ്ങളുടെ മാതാപിതാക്കൾ ആകെ തകർന്നിരിക്കുന്നുവെന്നും നിക്കോളെ വെളിപ്പെടുത്തുന്നു.സിൻഗോട്ടയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് അവരുടെ നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും സോഷ്യൽ മീഡിയിയിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനായി സഹോദരിമാർ ഒരു പ്രത്യേക ഫേസ്‌ബുക്ക് പേജും ക്രിയേറ്റ് ചെയ്തിരുന്നു. തങ്ങളുടെ സഹപ്രവർത്തകയുടെ അകാല നിര്യാണത്തിൽ അനുശോചിക്കുന്നുവെന്നാണ് സിംഗോട്ട ജോലി ചെയ്തിരുന്ന ഗ്വേസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.