- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് നഷ്ടമായവർക്ക് ദുബായ് കോൺസുലേറ്റിൽ നിന്ന തന്നെ പകരം നൽകും; ഫോട്ടോ കോപ്പികളുമായി എംബസിയിൽ എത്തുക; കത്തിയമർന്ന ബാഗേജുകളിൽ വിലപ്പെട്ട രേഖകൾ നഷ്ടമായവരും
ദുബായ്: 300 പേരുമായി ലാൻഡ് ചെയ്ത വിമാനം വൻദുരന്തമുഖത്തു നിന്നു രക്ഷപെട്ടെങ്കിലും യാത്രക്കാരിൽ പലർക്കും പാസ്‌പോർട്ടും മറ്റും നഷ്ടമായി. എമിറേറ്റ്‌സ് അധികൃതർ ഉണർന്നു പ്രവർത്തിച്ചതു പോലെ ഇന്ത്യക്കാരെ സഹായിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റും ശ്ക്തമായി തന്നെ രംഗത്തെത്തി. എമിറേറ്റ്‌സ് വിമാനദുരന്തത്തിനിടയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് പകരം പാസ്‌പോർട്ട് അടിയന്തരമായി നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വിമാനാപകടവിവരം അറിഞ്ഞയുടൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥസംഘം വിമാനത്താവളത്തിലെത്തിയിരുന്നു. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ ഉടനെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിക്കണമെന്ന് അധികൃതരറിയിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിമാന ജീവനക്കാരെയും എയർപോർട്ടിലെ ജീവനക്കാരെയും കോൺസുലേറ്റ് അഭിനന്ദിച്ചു. അതേസമയം യാത്രക്കാരിൽ മിക്കവർക്കും ഹാൻഡ് ബാഗുകൾ ഉൾപ്പെടെ നഷ്ടമായിയിട്ടുണ്ട് വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവരുമുണ്ട്. ബാഗേജുകൾ മിക്കതും കത്തിയമർന്നിരുന്നു. ഇക്കൂ
ദുബായ്: 300 പേരുമായി ലാൻഡ് ചെയ്ത വിമാനം വൻദുരന്തമുഖത്തു നിന്നു രക്ഷപെട്ടെങ്കിലും യാത്രക്കാരിൽ പലർക്കും പാസ്‌പോർട്ടും മറ്റും നഷ്ടമായി. എമിറേറ്റ്‌സ് അധികൃതർ ഉണർന്നു പ്രവർത്തിച്ചതു പോലെ ഇന്ത്യക്കാരെ സഹായിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റും ശ്ക്തമായി തന്നെ രംഗത്തെത്തി. എമിറേറ്റ്‌സ് വിമാനദുരന്തത്തിനിടയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് പകരം പാസ്‌പോർട്ട് അടിയന്തരമായി നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
വിമാനാപകടവിവരം അറിഞ്ഞയുടൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥസംഘം വിമാനത്താവളത്തിലെത്തിയിരുന്നു. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ ഉടനെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിക്കണമെന്ന് അധികൃതരറിയിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിമാന ജീവനക്കാരെയും എയർപോർട്ടിലെ ജീവനക്കാരെയും കോൺസുലേറ്റ് അഭിനന്ദിച്ചു.
അതേസമയം യാത്രക്കാരിൽ മിക്കവർക്കും ഹാൻഡ് ബാഗുകൾ ഉൾപ്പെടെ നഷ്ടമായിയിട്ടുണ്ട് വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവരുമുണ്ട്. ബാഗേജുകൾ മിക്കതും കത്തിയമർന്നിരുന്നു. ഇക്കൂട്ടത്തിലാണ് പലർക്കും വിലപ്പെട്ട രേഖകൾ നഷ്ടമായത്. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളും കത്തിയമർന്ന രേഖയിൽ ഉൾപ്പെടും. ഇത് തങ്ങളുടെ ഭാവിയെ ബാധിക്കമെന്ന ആശങ്ക ഇവർക്കുണ്ടെങ്കിലും എങ്കിലും ജീവൻ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും. പരുക്കേറ്റവർക്ക് എമിറേറ്റ്‌സ് വൈദ്യസംഘം അടിയന്തര ശുശ്രൂഷ നൽകി. പരുക്കേറ്റ 10 പേർക്കാണു ചികിൽസ നൽകിയതെന്നാണു വിവരം. ഒരാളെ കിടത്തി ചികിൽസിക്കുന്നതായും അറിയുന്നു.
നടപടികൾ പൂർത്തിയാക്കി മൂന്നരയോടെ പുറത്തിറക്കിയ യാത്രക്കാരെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ എമിറേറ്റ്‌സ് അധികൃതർ നടപടി സ്വീകരിച്ചു. പരുക്കേറ്റ പലരെയും വീൽചെയറിൽ പുറത്തെത്തിച്ചു വാഹനങ്ങളിൽ യാത്രയാക്കി. പുറത്തിറങ്ങിയ പലരും ബന്ധുക്കളെ കണ്ടതോടെ പൊട്ടിക്കരഞ്ഞു. സംഭവം വിശദീകരിക്കാനാവാത്ത മാനസികാവസ്ഥയിലായിരുന്നു മിക്കവരും. 25 വർഷമായി ദുബായിൽ താമസിക്കുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.