- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് സേവനങ്ങൾക്കായി എസ്എംഎസ് ചാർജ് ഇനി നൽകേണ്ടതില്ല; നിരക്ക് പിൻവലിക്കാൻ ഔട്ട്‌സോഴ്‌സിങ് കമ്പനിക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം
കുവൈറ്റ് സിറ്റി: പാസ്‌പോർട്ട് സേവനങ്ങൾക്കായി ഓരോ ഉപയോക്താവിൽ നിന്നും ഈടാക്കിയിരുന്ന എസ്എംഎസ് ചാർജ് ഇനി ഈടാക്കേണ്ടതില്ലെന്ന് ഇന്ത്യൻ എംബസിയുടെ ഉത്തരവ്. കുവൈറ്റിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി ഔട്ട്‌സോഴ്‌സിങ് കമ്പനിയായ കോക്‌സ് ആൻഡ് കിങ്‌സ് സർവീസസ് ഓരോ ഉപയോക്താവിൽ നിന്നും എസ്എംഎസ് നിരക്കായി 400 ഫിൽസ് ഈടാക്കിയിരുന്നതാണ് എംബസിയുട
കുവൈറ്റ് സിറ്റി: പാസ്‌പോർട്ട് സേവനങ്ങൾക്കായി ഓരോ ഉപയോക്താവിൽ നിന്നും ഈടാക്കിയിരുന്ന എസ്എംഎസ് ചാർജ് ഇനി ഈടാക്കേണ്ടതില്ലെന്ന് ഇന്ത്യൻ എംബസിയുടെ ഉത്തരവ്. കുവൈറ്റിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി ഔട്ട്‌സോഴ്‌സിങ് കമ്പനിയായ കോക്‌സ് ആൻഡ് കിങ്‌സ് സർവീസസ് ഓരോ ഉപയോക്താവിൽ നിന്നും എസ്എംഎസ് നിരക്കായി 400 ഫിൽസ് ഈടാക്കിയിരുന്നതാണ് എംബസിയുടെ നിർദ്ദേശ പ്രകാരം നിർത്തലാക്കിയിരിക്കുന്നത്.
പാസ്‌പോർട്ട് പുതുക്കുന്നതിനും മറ്റുമായി ഓരോ വ്യക്തിയിൽ നിന്നും എസ്എംഎസ് ചാർജ് ഈടാക്കുന്നതിനെതിരേ ഒട്ടേറെ ഇന്ത്യക്കാർ എംബസിക്ക് പരാതി നൽകിയിരുന്നു. ഉപയോക്താക്കളിൽ നിന്നും നിർബന്ധമായി പിരിച്ചുവന്നിരുന്ന ഈ തുക പുറംകരാർ കമ്പനിക്ക് ലാഭം നേടിക്കൊടുക്കുകയായിരുന്നു.
ഇനി മേലിൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി കമ്പനിക്ക് എസ്എംഎസ് നിരക്കിന്റെ പേരിൽ തുകയൊന്നും നൽകേണ്ടതില്ലെന്ന് എംബസി പത്രക്കുറിപ്പിൽ വ്യക്തമാക്കി. അടിയന്തിര പ്രധാന്യത്തോടെ ഇതു നടപ്പാക്കാനും എംബസി നിർദ്ദേശിക്കുന്നു.
കോക്‌സ് ആൻഡ് കിങ്‌സ് സർവീസസിൽ നിന്ന് അപേക്ഷ ലഭിക്കുന്ന അതേ പ്രവൃത്തി ദിവസം തന്നെ ഇന്ത്യൻ എംബസി പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്. അപേക്ഷ നൽകി മൂന്നാമത്തേയോ നാലാമത്തേയോ പ്രവൃത്തി ദിവസം തന്നെ അപേക്ഷകർക്ക് പാസ്‌പോർട്ട് ലഭ്യമാകും. ഇന്ത്യയിലേക്കുള്ള വിസ അപേക്ഷകളും ലഭിക്കുന്ന അതേ പ്രവൃത്തി ദിവസം തന്നെ എംബസി പരിഗണിക്കുന്നുണ്ട്.