വാഷിങ്ടൻ: ഹൂസ്റ്റണിലെ പോസ്റ്റ് ഓഫിസിന് ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥന്റെ പേര് നൽകി യുഎസ് സെനറ്റ്.യുഎസിലെ ടെക്‌സസിൽ ജോലിക്കിടെ കൊല്ലപ്പെട്ട ഇന്ത്യൻ വംശജനായ സിഖ് പൊലീസ് ഓഫിസർ സന്ദീപ് സിങ് ധാലിവാളിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു നൽകുന്നത്.ഹൂസ്റ്റണിലെ 315 അഡിക്‌സ് ഹാവൽ റോഡിലെ പോസ്റ്റ് ഓഫിസിനാണ് ഡപ്യൂട്ടി സന്ദീപ് സിങ് ധാലിവാൾ പോസ്റ്റ് ഓഫിസ് ബിൽഡിങ് എന്നു പേരു നൽകുക.ഇതുസംബന്ധിച്ച തീരുമാനം യുഎസ് സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കി. ജനപ്രതിനിധി സഭയും നേരത്തേ പ്രമേയം പാസാക്കിയിരുന്നു.

2019 സെപ്റ്റംബർ 27നാണ് ട്രാഫിക് ജോലിക്കിടെ വാഹനം പരിശോധിക്കുമ്പോഴാണ് ധാലിവാൾ വെടിയേറ്റു മരിച്ചത്.യുഎസ് പൊലീസിൽ, സിഖ് മതചിഹ്നങ്ങളെന്ന നിലയിൽ താടി വളർത്താനും തലപ്പാവണിയാനും അനുമതി നേടിയതിലൂടെയാണ് ധാലിവാൾ ശ്രദ്ധേയനായകുന്നത്.
പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ പേരുകൾ പ്രാബല്യത്തിൽ വരും.