- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തീവണ്ടിയിലും എക്കണോമി ക്ലാസ്; താപനില കുറഞ്ഞ മൂന്ന് കംമ്പാർട്ട്മെന്റുകൾ കൂടി അധികമായി ചേർത്ത് പുതിയ പരിഷ്‌കാരം; തണപ്പു കുറഞ്ഞ കമ്പാർട്ട്മെന്റിൽ യാത്രക്കൂലിയും കുറയും; പുതിയ പരീഷണത്തിന് ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: എസി യാത്രയ്ക്ക് ചെലവ് കുറയ്ക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി പുതിയ കമ്പാർട്ട്‌മെന്റുകൾ കൊണ്ടു വരും. ഇക്കണോമി എസി കോച്ചുകളാണ് പുതിയ പരിഷ്‌കാരം. ലോക്കൽ ട്രെയിനുകൾ ഒഴികെയുള്ള മിക്ക ട്രയിനുകളിലും ഇതുണ്ടാകും. വിമാനങ്ങളിൽ ബിസിനസ് ക്ലാസ്, എക്കണോമി ക്ലാസ് തുടങ്ങി രണ്ട് തരം യാത്രാ രീതിയുണ്ട്. ഇതാണ് ഇന്ത്യൻ റെയിൽവേയും മറ്റൊരു തരത്തിൽ പ്രതികരിക്കാനൊരുങ്ങുന്നത്. നിലവിൽ എ.സി കോച്ചുകൾ ഉള്ള എല്ലാ ട്രെയിനിലും മൂന്ന് വീതം എക്കണോമി എ.സി കോച്ചുകൾ കൂട്ടിച്ചേർക്കാനാണ് തീരുമാനം. നിലവിൽ തേർഡ് എ.സി കോച്ചിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്നത്. എന്നാൽ എക്കണോമി കോച്ചുകളിലെ നിരക്ക് തേർഡ് എ.സിയിലേക്കാൾ കുറവായിരിക്കും. കോച്ചുകളിൽ സാധാരണ എ.സി കോച്ചുകളിൽ നിന്ന് വ്യത്യസ്ഥമായി താപനില 24-25 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തും. ഏകീകൃത താപനില നിലനിർത്തുന്നതിനാൽ ഈ കോച്ചുകളിൽ പുതപ്പുകൾ റെയിൽവേ ലഭ്യമാക്കില്ല. നിലവിൽ മെയിൽ, എക്സപ്രസ് ട്രെയിനുകളിൽ തേർഡ് എ.സി, സെക്കൻഡ് എ.സി, ഫസ്റ്റ് ക്ലാസ് എ.സി എന്നീ എ.സി കോച്ചു
ന്യൂഡൽഹി: എസി യാത്രയ്ക്ക് ചെലവ് കുറയ്ക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി പുതിയ കമ്പാർട്ട്‌മെന്റുകൾ കൊണ്ടു വരും. ഇക്കണോമി എസി കോച്ചുകളാണ് പുതിയ പരിഷ്‌കാരം. ലോക്കൽ ട്രെയിനുകൾ ഒഴികെയുള്ള മിക്ക ട്രയിനുകളിലും ഇതുണ്ടാകും. വിമാനങ്ങളിൽ ബിസിനസ് ക്ലാസ്, എക്കണോമി ക്ലാസ് തുടങ്ങി രണ്ട് തരം യാത്രാ രീതിയുണ്ട്. ഇതാണ് ഇന്ത്യൻ റെയിൽവേയും മറ്റൊരു തരത്തിൽ പ്രതികരിക്കാനൊരുങ്ങുന്നത്.
നിലവിൽ എ.സി കോച്ചുകൾ ഉള്ള എല്ലാ ട്രെയിനിലും മൂന്ന് വീതം എക്കണോമി എ.സി കോച്ചുകൾ കൂട്ടിച്ചേർക്കാനാണ് തീരുമാനം. നിലവിൽ തേർഡ് എ.സി കോച്ചിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്നത്. എന്നാൽ എക്കണോമി കോച്ചുകളിലെ നിരക്ക് തേർഡ് എ.സിയിലേക്കാൾ കുറവായിരിക്കും.
കോച്ചുകളിൽ സാധാരണ എ.സി കോച്ചുകളിൽ നിന്ന് വ്യത്യസ്ഥമായി താപനില 24-25 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തും. ഏകീകൃത താപനില നിലനിർത്തുന്നതിനാൽ ഈ കോച്ചുകളിൽ പുതപ്പുകൾ റെയിൽവേ ലഭ്യമാക്കില്ല. നിലവിൽ മെയിൽ, എക്സപ്രസ് ട്രെയിനുകളിൽ തേർഡ് എ.സി, സെക്കൻഡ് എ.സി, ഫസ്റ്റ് ക്ലാസ് എ.സി എന്നീ എ.സി കോച്ചുകളാണുള്ളത്. രാജധാനി, ശതാബ്ദി, അടുത്തിടെ പുറത്തിറക്കിയ ഹംസഫർ, തേജസ് എന്നീ ട്രെയിനുകൾ എന്നിവയിൽ മുഴുവൻ എ.സി കോച്ചുകളാണ്.
മുഴുവൻ ശീതീകരിച്ച ട്രെയിനുകളിൽ കൂടുതൽ എക്കണോമി കോച്ചുകൾ ഉൾപ്പെടുത്തും. ഇതു വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്ന് റെയിൽവേ കരുതുന്നു. മറ്റു എ.സി കോച്ചുകളിലുള്ളതുപോലെ വലിയ തണുപ്പ് ഈ കോച്ചുകളിൽ ഉണ്ടാകില്ല.
എ.സി കോച്ചുകൾക്ക് പുറമെ റെയിൽ വെയിൽ യാത്രക്കാർക്ക് സേവന സൗകര്യങ്ങൾ വർധിപ്പിക്കാൻ റെയിൽവെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സെല്ലും റെയിൽവേ രൂപവത്കരിച്ചിട്ടുണ്ട്.