- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി രൂപയുടെ കുതിപ്പ്; ഡോളർ പിടിച്ചു നിൽക്കുമ്പോഴും പൗണ്ടും മറ്റു നാണയങ്ങളും ഇടിഞ്ഞു; അടിതെറ്റി ചൈന വീഴുമ്പോൾ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു
ലണ്ടൻ: അമേരിക്കൻ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ തകർച്ച പ്രകടമാണ്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാന്നാണ് വിലയിരുത്തൽ. ചൈനയിലെ സാമ്പത്തിക തകർച്ച അമേരിക്കയ്ക്ക് തുണയാകുന്നുണ്ട്. അപ്പോഴും ഇന്ത്യ സുസ്ഥിരമായ സാമ്പത്തിത ചിത്രമാണ് നൽകുന്നത്. പൗണ്ട് അടക്കമുള്ളവയ്ക്ക് വലിയ ഇടിവ് ഉണ്ടാകുമ്പോഴാണ് ഇതെന്നതാണ്
ലണ്ടൻ: അമേരിക്കൻ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ തകർച്ച പ്രകടമാണ്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാന്നാണ് വിലയിരുത്തൽ. ചൈനയിലെ സാമ്പത്തിക തകർച്ച അമേരിക്കയ്ക്ക് തുണയാകുന്നുണ്ട്. അപ്പോഴും ഇന്ത്യ സുസ്ഥിരമായ സാമ്പത്തിത ചിത്രമാണ് നൽകുന്നത്. പൗണ്ട് അടക്കമുള്ളവയ്ക്ക് വലിയ ഇടിവ് ഉണ്ടാകുമ്പോഴാണ് ഇതെന്നതാണ് ശ്രദ്ധേയം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ചെറിയ പ്രശ്‌നങ്ങളേയും മറികടക്കാൻ ഇന്ത്യയ്ക്ക് ആകുമെന്നാണ് വിലയിരുത്തൽ. ഡോളറുമായുള്ള വിനിമയ നിരക്കിൽ പോലും മുന്നേറ്റം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. പുത്തൻ സാമ്പത്തിക ശക്തികളിൽ നിക്ഷേപകര്ക്ക് ഏറ്റവും ലാഭവും വിശ്വാസവും ഒന്നിച്ചു നല്കുന്ന രാഷ്ട്രം എന്ന നിലയിലാണ് ലോക വിപണി ഇപ്പോൾ ഇന്ത്യയെ കാണുന്നത് .
ഇന്ത്യയിൽ ബജറ്റ് അവതരണം നടക്കാനിരിക്കുന്നതും കൂടുതൽ വിലയിടിവിന് പ്രധാന കാരണമായി തീരും . വിപണിക്ക് ഉണർവ് നല്കുന്ന പ്രഖ്യാപനങ്ങൾ നല്കാൻ ധനമന്ത്രി തയ്യാറാകും എന്ന പ്രതീക്ഷ ശക്തമാണ് . അഭ്യന്തര വിപണി വളര്ച്ച നിരക്കിൽ സ്ഥിരത കാട്ടുന്നതും രൂപയ്ക്ക് അനുകൂല ഘടകമായി തുടരും . അതെ സമയം സ്വര്ണ ഇറക്കുമതിയിൽ കുറവുണ്ടായതും ക്രൂഡ് ഓയിൽ വില അത്ഭുതകരമായി ഇടിഞ്ഞു വീണതുമാണ് രൂപയെ ഇപ്പോൾ കൂടുതൽ കരുത്തു കാട്ടാൻ പ്രധാന കാരണം ആയി മാറുന്നത്. ഈ രണ്ടു സാഹചര്യങ്ങളും വിപരീതം ആയിരുന്നെങ്കിൽ വിദേശ നാണയ വിപണിയിൽ രൂപ മൂക്കും കുത്തി നടുവൊടിഞ്ഞു കിടക്കുന്ന ദയനീയ കാഴ്ച കണ്ടെണ്ടി വരുമായിരുന്നു. ബ്രിട്ടന്റെ പൗണ്ടിന് വലിയ ഇടിവുണ്ടാകുമ്പോഴും രൂപ പിടിച്ചു നിൽക്കുകയാണ്.
പൗണ്ട് വില യൂറോയും ഡോളറും ആയി അത്ര നല്ല ബന്ധത്തിൽ അല്ല എന്നത് രൂപയ്ക്ക് കൂടുതൽ പ്രതീക്ഷ നല്കുന്ന ഘടകമാണെന്നും വിലയിരുത്തുന്നു. ഏവരും പ്രതീക്ഷിക്കുന്ന പലിശ നിരക്ക് ഉയർത്തലും നിലവില ബ്രിട്ടീഷ് വിപണിക്ക് താങ്ങായി നില്ക്കുന്ന ഭവന നിര്മ്മാണ മേഖലയുടെ കുതിപ്പിന് വിഘാതം ഉണ്ടാവുകയും ചെയ്താൽ അന്താരഷ്ട്ര വിപണിയിൽ പൗണ്ട് വില ഇനിയും ഇടിയാൻ കാരണമായേക്കും . യൂറോക്ക് എതിരെ ഒരു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഇടിവും ഡോളറിനെതിരെ 6 വര്ഷതിനിടയിലെ ഇടർച്ചയുമാണ് പൗണ്ട് ഇപ്പോൾ പ്രകടിപ്പിക്കുന്നത്. രൂപ ഇടിയുമ്പോഴും ഇന്ത്യൻ വിപണി പ്രതീക്ഷയിലാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കുന്നുമില്ല.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര അന്തരം റെക്കോർഡ് സൃഷ്ട്ടിക്കുകയാണ് . ചൈനയിൽ നിന്നും വൻ തോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി നടക്കുമ്പോൾ തിരികെ ഉള്ള കയറ്റുമതിയിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല . രൂപയെ ചെറുതായെങ്കിലും ഇപ്പോൾ അല്പം കഴിയുന്ന ക്ഷീണിപ്പിക്കാൻ കഴിയുന്ന കാരണങ്ങളിൽ ഒന്നാണിത് .എന്നാൽ മറ്റു പല ആഭ്യന്തര ഘടകങ്ങളും രൂപയ്ക്ക് താങ്ങായി മാറുകയാണ്. പോയ വർഷം അവസാന പാദത്തിൽ ഇന്ത്യ ആഗോള വിനിമയ മത്സരത്തിൽ ചൈനയെ മറികടന്നു എന്നത് ചെറിയ കാര്യമല്ല . ഒരു പക്ഷെ ലോക നാണയ വിപണിയിലെ തന്നെ ഏറ്റവും ശക്തമായ നിലയിലാണ് രൂപയുടെ അവസ്ഥ . പൊടുന്നനെ ഒരു വൻ വീഴ്ച ആരും പ്രവചിക്കുന്നില്ല .
ആഭ്യന്തര വളര്ച്ചയുടെ ദീർഘകാല , ഹ്ര്വസ കാല വിലയിരുത്തലിൽ ഇന്ത്യ ലോക തലത്തിൽ തന്നെ ബ്രൈറ്റ് സ്‌പോട്ട് ആണെന്ന ഐ എം എഫിന്റെ വിലയിരുത്തൽ ഇന്ത്യൻ വിപണിക്ക് നല്കുന്ന ആവേശം ചെറുതല്ല . ബാങ്ക് ഓഫ് അമേരിക നടത്തിയ പഠന പ്രകാരം ഇന്ത്യൻ വളര്ച്ച 2015 ലിൽ 7.4% എന്ന റെക്കോർഡ് കണ്ടെത്തിയിരിക്കുകയാണ്. തൊട്ടു മുൻവർഷത്തെക്കാൾ ശക്തമായ നിലയിലാണിത്. എന്നാൽ ഇതേ സമയം ചൈനീസ് വളർച്ച നിരക്ക് 6.9 % ആയി ചുരുങ്ങുക ആയിരുന്നു. ചൈനയുടെ ഇടർച്ചയിൽ ഇന്ത്യ കൂടുതൽ കുതിക്കാനും ഇതനുസരിച്ച് ഈ വർഷം വളര്ച്ച നിരയ്ക്ക് 7.6% ആയും അടുത്ത വർഷം 8 % ആയും മാറുവാൻ ഉള്ള സാധ്യതയാണ് ലോക ധനകാര്യ കേന്ദ്രങ്ങൾ വിലയിരുത്തുന്നത് .
പോയ വർഷം ലോക സമ്പദ് രംഗത്ത് ഏറ്റവും സ്ഥിരത കാട്ടിയത് ഇന്ത്യ മാത്രം ആണെന്നാണ് എച്ച് എസ് ബി സി നടത്തിയ കണ്ടെത്തലും . ഈ സ്ഥിരത 2016 ളിലും തുടരും എന്നും ബാങ്ക് കണക്കു കൂട്ടുന്നു . വിദേശ നാണയ വരവിനോപ്പം പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം കുതിച്ചു കയറിയ വർഷം കൂടിയാണ് 2015 എന്ന് എച്ച എസ് ബി സി വിലയിരുത്തുന്നു . ഒരു പക്ഷെ മറ്റെന്തിനെക്കാളും പ്രവാസി നിക്ഷേപം നല്കിയ കരുത്തു തന്നെയാകാം ഇന്ത്യക്ക് കൂടുതൽ തുണ ആയി മാറിയത് എന്ന് ബാങ്ക് ഓഫ് അമേരിക്കയും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ബോണ്ടുകൾ വ്യാപാരത്തിൽ മുന്നിൽ നിന്നത് രാജ്യത്തെ കുറിച്ചുള്ള നിക്ഷേപകരുടെ പ്രതീക്ഷക്കു അടിത്തറ നൽകുന്നത് ആണെന്നും ബാങ്ക് പറയുന്നു. വളർച്ച നിരക്ക് സമ്മാനിക്കുന്ന രാജ്യത്തെ ഒരു നിക്ഷേപകനും കൈവിടാൻ കഴിയില്ലെന്നും ഇരു ബാങ്കും ഒന്നിച്ചു പറയുന്നു . ഭീകര ആക്രമണ സാധ്യത പോലുള്ള വിലങ്ങു തടികൾ പോലും ഇന്ത്യ നിഷ്പ്രയാസം മറി കടക്കും എന്ന സൂചനയും പുറത്തു വരുന്നുണ്ട് . ഇന്ത്യൻ സമ്പദ് രംഗത്തിനു കോടികൾ സമ്മനിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ വരവിൽ കുറവ് ഉണ്ടായാൽ പോലും വളർച്ച നിരക്കിനെ ബാധിക്കുന്ന ഘടകമായി മാറുന്ന പ്രതിഭാസം ആയി ഇനി ഇന്ത്യയെ സ്വാധീനിക്കാൻ കഴിയില്ലെന്നും വിലയിരുത്തപ്പെടുന്നു .
കയറ്റുമതി കുറഞ്ഞാൽ സർവതും തകര്ന്നടിയുന്ന നിലയിൽ നിന്നും മാറി സഞ്ചരിച്ചതാണ് ഇന്ത്യക്ക് കരുത്തായി മാറുന്നത് . പുതു സമ്പദ് രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് ഈ കഴിവ് കാട്ടുന്നത് . കയറ്റുമതിയിൽ ഇടിവ് ഉണ്ടായാലും സമ്പദ് രംഗത്തെ വിവിധ വളർച്ച മേഖലകളിലേക്ക് വഴി തിരിച്ചു വിട്ട ഇന്ത്യൻ ആസൂത്രണത്തിന്റെ മികവു ലോക രാഷ്ട്രങ്ങൾക്ക് പഠിക്കാൻ നല്കുന്ന പഠങ്ങൾ ഏറെയാണ് . ലോകോത്തര സമ്പദ് വിദഗ്ദ്ധനായ രഘുറാം രാജൻ റിസർവ് ബാങ്കിനെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ മന്മോഹൻ മാജികിന്റെ മറ്റൊരു ദൃഷ്ട്ടന്തം കൂടിയാണ് ഇന്ത്യയുടെ സുസ്ഥിര വളര്ച്ച എന്നത് ഒളിഞ്ഞിരിക്കുന്ന മറ്റൊരു വസ്തുതയാണ് .
ഐ എം എഫിന്റെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് ഇദ്ദേഹത്തെ ഇന്ത്യ റാഞ്ചി എടുത്തത്. തുടക്കത്തിൽ വേണ്ടത്ര മികവു കാട്ടിയില്ല എന്ന് പല കോണിൽ നിന്നും ഇദ്ദേഹത്തിനു വിമർശനം ഉണ്ടായെങ്കിലും മന്മോഹൻ സിങ് നല്കിയ പിന്തുണയിൽ ഇന്ത്യക്ക് വേണ്ടി ദീർഘകാല വളർച്ച പദ്ധതി സൃഷ്ടിച്ചാണ് ഇദ്ദേഹം രാജ്യത്തെ ഇപ്പോൾ ലോക നിരയിൽ പ്രഥമ സ്ഥാനതുകൊണ്ട് വരുന്നത് . രണ്ടര വർഷം കൊണ്ട് തന്നെ തന്റെ പദ്ധതികളുടെ നേട്ടം എടുക്കുകയാണ് തമിഴ് വേരുകളുള്ള ഈ ബുദ്ധി രാക്ഷസൻ.