- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുനിരോധനത്തിന് ശേഷം ഇന്ത്യൻ സമ്പന്നർ വിദേശത്ത് ചെലവിട്ടതിൽ 600 ഇരട്ടിയോളം വർധനവ്; വെളിപ്പെടുത്താത്ത കള്ളപ്പണം വലിയ തോതിൽ വിദേശത്ത് വസ്തുവാങ്ങാൻ ഉൾപ്പെടെ ഉപയോഗിച്ചതായി സൂചനകൾ; വിദേശ ചെലവും ഇന്ത്യയിലെ വരുമാനവും തമ്മിലെ പൊരുത്തക്കേട് പരിശോധിച്ച് ആദായ നികുതി വകുപ്പ്; വമ്പന്മാരെ മോദി പിടികൂടുമോ?
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണം വലിയ തോതിൽ പിടികൂടുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കിയ കറൻസി നിരോധനം അമ്പേ പാളിപ്പോയ തന്ത്രമായെന്ന വിമർശനം ശക്തമാണ്. എന്നാൽ കറൻസി നിരോധനം വന്നതിന് പിന്നാലെ രാജ്യത്തെ സമ്പന്നരെല്ലാം കള്ളപ്പണം വ്യാപകമായി വിദേശത്തേക്ക് കടത്തിയെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ് ആദായ നികുതി വിഭാഗം. നോ നോട്ടുനിരോധനത്തിന് ശേഷം വിദേശത്ത് രാജ്യത്തെ സമ്പന്നന്മാർ യാത്രാ സംബന്ധമായി വിദേശത്ത് ചെലവഴിച്ച പണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് അറുന്നൂറ് ഇരട്ടിയോളം വർധനവ് ഉണ്ടായെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെയാണ് വസ്തുവാങ്ങിയും നിക്ഷേപം നടത്തിയും ഉൾപ്പെടെ രാജ്യത്തെ സമ്പന്നവിഭാഗം കള്ളപ്പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയെന്ന സംശയം ബലപ്പെടുന്നത്. ഇത്തരത്തിൽ പണം വിനിമയം ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് ഇപ്പോൾ ആദായനികുതി വകുപ്പ്. കറൻസിനിരോധനം വന്നതോടെ ബാങ്കുകളിലേക്ക് എത്തുന്ന പണത്തിൽ കുറവുണ്ടാകുമെന്നും കണക്കില
ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണം വലിയ തോതിൽ പിടികൂടുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കിയ കറൻസി നിരോധനം അമ്പേ പാളിപ്പോയ തന്ത്രമായെന്ന വിമർശനം ശക്തമാണ്. എന്നാൽ കറൻസി നിരോധനം വന്നതിന് പിന്നാലെ രാജ്യത്തെ സമ്പന്നരെല്ലാം കള്ളപ്പണം വ്യാപകമായി വിദേശത്തേക്ക് കടത്തിയെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ് ആദായ നികുതി വിഭാഗം.
നോ നോട്ടുനിരോധനത്തിന് ശേഷം വിദേശത്ത് രാജ്യത്തെ സമ്പന്നന്മാർ യാത്രാ സംബന്ധമായി വിദേശത്ത് ചെലവഴിച്ച പണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് അറുന്നൂറ് ഇരട്ടിയോളം വർധനവ് ഉണ്ടായെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെയാണ് വസ്തുവാങ്ങിയും നിക്ഷേപം നടത്തിയും ഉൾപ്പെടെ രാജ്യത്തെ സമ്പന്നവിഭാഗം കള്ളപ്പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയെന്ന സംശയം ബലപ്പെടുന്നത്. ഇത്തരത്തിൽ പണം വിനിമയം ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് ഇപ്പോൾ ആദായനികുതി വകുപ്പ്.
കറൻസിനിരോധനം വന്നതോടെ ബാങ്കുകളിലേക്ക് എത്തുന്ന പണത്തിൽ കുറവുണ്ടാകുമെന്നും കണക്കില്ലാത്ത പണം മാറ്റിയെടുക്കാൻ ബാങ്കുകളിൽ എത്തില്ലെന്നുമായിരുന്നു റിസർവ് ബാങ്കും കേന്ദ്രസർക്കാരും കണക്കുകൂട്ടിയിരുന്നത്. എന്നാൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറൻസിക്ക് ഏതാണ്ട് തുല്യമായ തുകതന്നെ ബാങ്കുകളിൽ എത്തി മാറ്റിയെടുക്കപ്പെട്ടതോടെ കേന്ദത്തിന്റെ നീക്കം പാളിയെന്ന വിമർശനം രൂക്ഷമായി.
രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഇത്തരമൊരു നിരോധനം നടപ്പാക്കിയതിന് കേന്ദ്രത്തിനെതിരെ ഇപ്പോഴും വിമർശനം തുടരുകയുമാണ്. കറൻസി നിരോധനത്തിന്റെ ഒന്നാം വാർഷികം എത്താറായ വേളയിലാണ് കള്ളപ്പണം വിദേശത്തേക്ക് ഒഴുകിയെന്ന നിലയിൽ വിലയിരുത്തലുകൾ വരുന്നത്.
നോട്ടുനിരോധനത്തിന് ശേഷമുള്ള മൂന്ന് മാസത്തിൽ 500 ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നവംബറിൽ 26.66 കോടി ഡോളറാണ് ഇന്ത്യക്കാർ വിദേശത്ത് ചെലവിട്ടത്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 581 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്. മണികൺട്രോൾ ന്യൂസ് റിപ്പോർട്ട് പ്രകാരം 20.1 കോടി ഡോളറാണ് 2016 ഡിസംബറിൽ ഇന്ത്യക്കാർ ലോകമെമ്പാടും ചെലവഴിച്ചത്. റിയൽ എസ്റ്റേറ്റ്, നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിലുൾപ്പെടെ പണം ചെലവഴിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.
2015 ഡിസംബറിനെ അപേക്ഷിച്ച് 517 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2017 ജനുവരിയിലും ഇതേ പ്രവണത തുടർന്നു. 2016 ഫെബ്രുവരിയോടെ ഈ പ്രവണതയിൽ കുറവ് വന്നു. അതായത് നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെ മൂന്നു മാസങ്ങളിൽ വൻതോതിൽ പണം വിദേശത്തേക്ക് ഒഴുകിയെന്ന സൂചനകളാണ് ലഭിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ആധികാരികമായ കണക്കുകൾ റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന.
നോട്ടുനിരോധന പ്രഖ്യാപനത്തിന്റെ വാർഷികത്തിന് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ ഈ കണക്കുകൾ വന്നതോടെ നിരോധനത്തിൽ നിന്ന് രക്ഷപ്പെടാൻ കള്ളപ്പണം വൻതോതിൽ വിദേശത്ത് വിനിയോഗിക്കപ്പെട്ടതായാണ് വിലയിരുത്തൽ. അതിനാൽ തന്നെ വിദേശത്ത് ചെലവലഴിച്ച തുകയും വരുമാനവും തമ്മിൽ ചേർച്ചയാകാത്തവരെ ആദായ നികുതി വിഭാഗം നിരീക്ഷിച്ചുവരികയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം വഴി വിദേശത്ത് ഒരു വർഷം ചെലവിടാവുന്ന തുകയ്ക്ക് പരിധിയുണ്ട്. പരമാവധി 250,000 ഡോളറാണ് ചെലവഴിക്കാവുന്നത്. സമ്പന്നരിൽ പലരും ഈ മൂന്നു മാസങ്ങളിലും ഇത്രയും തുകയോ ഇതിൽ കൂടുതൽ തുകയോ കടത്തിയെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. ഈ പരിധിക്ക് പുറത്ത് പണം ചെലവഴിച്ചവരുടെ ഇടപാടുകളിലാണ് ആദ്യഘട്ടത്തിൽ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ ഈ മൂന്നുമാസക്കാലത്തെ ഇടപാടാണ് പരിശോധിക്കുന്നതെങ്കിലും തുടർന്നും ഇത്തരത്തിൽ നടന്ന പണമൊഴുക്കിന്റെ വിവരങ്ങൾ ശേഖരിക്കുമെന്നാണ് അറിയുന്നത്. കള്ളപ്പണക്കാരിൽ ഒരാളെപ്പോലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നോട്ടുനിരോധനത്തിന് പിന്നാലെ ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇത്തരത്തിൽ ചെറിയ ചില മീനുകൾ പിടിയിലായെങ്കിലും വൻ കള്ളപ്പണ ഇടപാടുകളൊന്നും നോ്ട്ടുനിരോധനത്തിന് പിന്നാലെ പിടിക്കാനായില്ല. ഇത് കേന്ദ്രസർക്കാരിന് വലിയ ക്ഷീണവുമായി. വൻകിടക്കാർ രക്ഷപ്പെട്ടുവെന്നും സാധാരണക്കാർ മാത്രമാണ് വിഷമിച്ചതെന്നും ആരോപണങ്ങളും ശക്തമായി. എന്നാൽ വിദേശത്തേക്ക് വൻതോതിൽ പണം കടത്തിയവരെ പിടികൂടാൻ ഇപ്പോൾ ആദായനികുതി വകുപ്പ് നീക്കം തുടങ്ങിയതോടെ കള്ളപ്പണക്കാർക്ക് എതിരായ മോദിയുടെ 'സർജിക്കൽ സ്‌ട്രൈക്ക്' ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന വിലയിരുത്തലാണ് ഉയരുന്നത്.