- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക് ആദരമൊരുക്കി ഇന്ത്യൻ സ്‌കൂൾ; ആദരിക്കപ്പെട്ടത് നാനൂറോളം വിദ്യാർത്ഥികൾ
മനാമ:ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്ളാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് അവാർഡ് ദാന ചടങ്ങു സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ വർണ ശബളമായ പരിപാടികളോടെ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠനത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിയ നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ് ചടങ്ങു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ , പ്രേമലത എൻ എസ്, അജയകൃഷ്ണൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അദ്ധ്യാപിക , മറ്റു അദ്ധ്യാപകർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. അക്കാദമിക അവാർഡ് ജേതാക്കളായ കുട്ടികളെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അനുമോദിച്ചു. വിദ്യാർത്ഥികളുടെ ആത്മ സമർപ്പണവും കഠിന പ്രയത്‌നവുമാണ് ഈ നേട്ടം കൈവരിക്കാൻ അവർക്ക
മനാമ:ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്ളാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് അവാർഡ് ദാന ചടങ്ങു സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ വർണ ശബളമായ പരിപാടികളോടെ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠനത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിയ നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ് ചടങ്ങു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ , പ്രേമലത എൻ എസ്, അജയകൃഷ്ണൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അദ്ധ്യാപിക , മറ്റു അദ്ധ്യാപകർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
അക്കാദമിക അവാർഡ് ജേതാക്കളായ കുട്ടികളെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അനുമോദിച്ചു. വിദ്യാർത്ഥികളുടെ ആത്മ സമർപ്പണവും കഠിന പ്രയത്‌നവുമാണ് ഈ നേട്ടം കൈവരിക്കാൻ അവർക്കു സഹായകരമായതെന്നു അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി കുട്ടികൾക്ക് പ്രോത്സാഹനം നൽകിയ മുഴുവൻ അധ്യാകരെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗത പ്രസംഗം നിർവഹിച്ചു. അക്കാദമിക വര്ഷം ഉടനീളം സ്ഥായിയായ നിലവാരം ഉയർത്തിപ്പിടിച്ചു ഈ നേട്ടത്തിന് അര്ഹരായ വിദ്യാർത്ഥികൾക്കും അവരെ മികച്ച പിന്തുണ നൽകി പഠനത്തിൽ സഹായിച്ച അദ്ധ്യാപകരെയും രക്ഷിതാക്കളെയും പ്രിൻസിപ്പൽ അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കാൻ ഈ അക്കാദമിക മികവ് പ്രചോദനം നൽകുമെന്ന് പളനിസ്വാമി പറഞ്ഞു. മികവ് പുലർത്തിയ വിദ്യാർത്ഥികളെ അക്കാദമിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് അംഗം ഖുർഷീദ് ആലം അഭിനന്ദനം അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. കുട്ടികളുടെ കഠിന പ്രയത്‌നവും ചിട്ടയായ തയ്യാറെടുപ്പുമാണ് അവരുടെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് സജി ആന്റണി പറഞ്ഞു.
കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഭൗമ ദിനത്തെക്കുറിച്ചുള്ള ഒരു ലഘു നാടകം കുട്ടികൾ അവതരിപ്പിച്ചു ശ്രദ്ധ പിടിച്ചുപറ്റി. അദ്ധ്യാപകരുടെ ചിട്ടയായ ആസൂത്രണ പ്രവർത്തനം ചടങ്ങിനെ മികവുറ്റതാക്കി. കുരുന്നുകളുടെ അവതരണ ശൈലിയും പരിപാടി ശ്രദ്ദേയമാക്കിത്തീർത്തു . കവിത ടീച്ചറുടെ ശിക്ഷണത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ നിറപ്പകിട്ടാർന്ന പ്രാർത്ഥനാ നൃത്തം അവതരിപ്പിച്ചു. നേരത്തെ ബഹറിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. വിശുദ്ധ ഖുർആൻ പറയണം കൊച്ചു മിടുക്കി ലുലുവ നിർവഹിച്ചു. സ്‌കൂൾ വൃന്ദ ഗാന സംഘം ആലപിച്ച ഗാനം പ്രാർത്ഥന നിർഭരമായ അന്തരീക്ഷം പകർന്നു.