നശേഖരണാർഥം സ്‌കൂൾ നടത്താൻ ഉദ്ദേശിക്കുന്ന സ്‌കൂൾ ഫെയർ സംബന്ധമായികഴിഞ്ഞ ദിവസം അടിയന്തരമായി വിളിച്ചുചേർത്ത മീറ്റിങ് രക്ഷിതാക്കളുടെപങ്കാളിത്തമില്ലായ്മകൊണ്ട് പരാജയമായിരുന്നതായി യുപിപി രക്ഷിതാക്കൾ വിഭാഗംപറഞ്ഞു. 13,000 ഓളം കുട്ടികളും 9000 ഓളം രക്ഷിതാക്കളും ഉള്ള ഒരു കമ്മ്യൂണിറ്റിസ്‌കൂളിന്റെ ഇത്തരം പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ 50 ൽ താഴെ ആളുകൾ മാത്രമാണ്പങ്കെടുത്തത് എന്നത് കൗതുകകരമാണ്.

പങ്കെടുത്തവരിൽ അധികവുംരക്ഷിതാക്കളല്ലാത്തവരും സ്‌കൂളിന്റെയോ കുട്ടികളുടെയോ താല്പര്യങ്ങൾക്കുപരി സ്വന്തം ബിസിനസ്സ് താലപര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന എല്ലാഭരണസമിതികളുമായും ചുറ്റിപ്പറ്റി നിൽക്കുന്ന ചില സ്ഥിരം ആളുകളുടെ സാന്നിധ്യമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

ഇന്ത്യൻ സ്‌കൂളിന്റെ പുരോഗതിക്കായുള്ള ഏത് കാര്യങ്ങൾക്കും സഹകരിക്കുക എന്നപ്രഖ്യാപിത നയം മൂലമാണ് ഞങ്ങൾ ഇന്നലെ മീറ്റിംഗിൽ പങ്കെടുത്തത്. ഫെയർ കമ്മറ്റിരൂപീകരിക്കുകയോ അതിനായുള്ള പ്രവത്തനമോ അല്ല അവിടെ കണ്ടത്. മറിച്ച് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കുറച്ചു തല്പര കക്ഷികളുടെ പേരുകൾ വിവിധ കമ്മറ്റികളിൽതിരുകി കയറ്റി പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. ഫെയറിന്റെ കൂടുതൽവിഷാദശാംശങ്ങളോ പരസ്യങ്ങൾ പിടിക്കുവാനുള്ള അപ്പീൽ ഫോമുകളോ ഒന്നുംവിതരണം ചെയ്യുകയുണ്ടായില്ല എന്ന് മാത്രമല്ല, ഫെയറിനെ പറ്റി വിശദമായിഒന്നവതരിപ്പിക്കുവാൻ പോലുമോ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.

ഒരു തയ്യാറെടുപ്പും കൂടാതെ ധൃതി പിടിച്ച് സ്‌കൂൾ ഫെയർ ചർച്ച ചെയ്യാനായി മീറ്റിങ്‌ വിളിച്ചതിൽ അസ്വാഭാവികയുണ്ട്. സ്‌കൂൾ രക്ഷിതാക്കളെ സ്‌കൂളുമായി ബന്ധപ്പെട്ട മറ്റുമീറ്റിംഗുകളിൽ നിന്നും മാറ്റിനിർത്തുക എന്ന ഗൂഢലക്ഷ്യം കൂടിയുണ്ട് ഇതിനു പിന്നിലെന്ന്‌സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വർഷം സ്‌കൂൾ നടത്തിയ ഫെയറിന്റെ കണക്കുകൾ ഇപ്പോഴും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല. മീറ്റിംഗിൽ അവതരിപ്പിച്ച കണക്കുകളിലും ഒരു പാട്കൂടിചേരായ്മകൾ ഉണ്ടായിരുന്നു. എന്തുകൊണ്ട് വ്യക്തമായൊരു കണക്കുഇതുവരെ യായിട്ടും അവതരിപ്പിക്കുവാൻ കഴിയുന്നില്ല എന്നത് രക്ഷിതാക്കളോട്കാണിക്കുന്ന വഞ്ചനയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വാൻ വിജയമെന്ന് കൊട്ടിഘോഷിക്കുന്നതിനെ ന്യായീകരിക്കത്തക്കവിധം ഒരു കണക്കുകളും ആർക്കുംബോധ്യപ്പെട്ടില്ല. ടിക്കറ്റ് ഒരു ദിനാർ ഉണ്ടായിരുന്നത് രണ്ടു ദിനാർ എന്നതാക്കിയതിനാൽ ലഭിച്ച അധിക വരുമാനം എന്നതൊഴിച്ചാൽ എന്ത് പ്രാധാന്യമായിരുന്നു കഴിഞ്ഞ ഫെയർകൊണ്ടുണ്ടായത് എന്ന് ഭരണ സമിതി വ്യക്തമാക്കണം.

മാസങ്ങൾക്കു മുൻപ് നടത്തും എന്ന് പത്രസമ്മേളനം നടത്തിയും സർക്കുലറിലൂടെയുംപറഞ്ഞ ഫെയറാണ് ഇപ്പോൾ ഒക്ടോബർ മാസത്തിൽ നടത്തും എന്ന് പറയപ്പെടുന്നത്.മുൻകാല ഭാരസമിതികളെല്ലാം വർഷാവർഷം ഫെയർ നടത്തിയും മറ്റു മാർഗ്ഗങ്ങൾസ്വീകരിച്ചും സ്‌കൂളിന് ഫണ്ട് കണ്ടെത്തിയിരുന്ന സമയത്താണ് ഈ ഭരണസമിതി ഒരുഫെയർ നടത്താൻ പോലും ബുദ്ധിമുട്ടുന്നത് എന്നത് രക്ഷിതാക്കളിൽ ആശ്ചര്യംഉണ്ടാക്കുകയാണ്. മുൻകാലങ്ങളിൽ മിക്കവാറും എല്ലാ വർഷങ്ങളിലും ഫെയർനടത്തുകയും അതിന്റെ ഗുണം ശമ്പളവർദ്ധനവിലൂടെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ലഭിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. സ്‌കൂളിന്റെസുഗമമായ നടത്തിപ്പിന് ഏറെ പ്രാധാന്യം അർഹിക്കുന്ന ഫെയർ നടത്തുവാനായിവിളിച്ചുചേർത്ത മീറ്റിംഗിൽ എന്തുകൊണ്ടാണ് ഒരു ശതമാനം പോലും രക്ഷിതാക്കൾപങ്കെടുക്കാത്തത്?. ഈ ഭരണസമിതിയിൽ ഉള്ള വിശ്വാസം രക്ഷിതാക്കൾക്ക് നഷ്ടപ്പെട്ടതുംകാര്യശേഷിയില്ലായ്മയും ആണ് ഇത് വ്യക്തമാക്കുന്നത്.

കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന് പറയുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.എന്നാൽ കഴിഞ്ഞ വർഷം ഫെയർ നടത്തിയപ്പോഴും ഈ ഭരണസമിതിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പോലെ കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന്പറഞ്ഞിരുന്നു. പക്ഷെ ഫെയർ ടിക്കറ്റിന്റെ ബഹുഭൂരിപക്ഷവും വിറ്റഴിച്ചത്കുട്ടികളിലൂടെയായിരുന്നു.ഭിന്നശേഷിയുള്ള കുട്ടികൾക്കായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ക്ലാസുകളുടെ നടത്തിപ്പിന്
ഈ ഫെയർ സഹായിക്കും എന്നും മീറ്റിംഗിൽ പ്രഖ്യാപിക്കുകയുണ്ടായി. അത്തരംകുട്ടികൾക്ക് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുവാൻ അവസരം ലഭിക്കുക എന്നത് വളരെസന്തോഷം തരുന്ന കാര്യമാണ്. പക്ഷെ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയോ ജനറൽബോഡിയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത ഒരു കാര്യത്തെ പറ്റി പറഞ്ഞു ഫെയർനടത്തുന്നത് ഒരു തരത്തിൽ ചൂഷണമാണ് . സ്‌കൂളായാലും മറ്റേതൊരു മെഗാമേളകളായാലും നിർഭാഗ്യവാന്മാരായ അത്തരം കുട്ടികളുടെ ദയനീയത ചൂഷണംചെയ്യുന്ന രീതി ഒരിക്കലും നീതീകരിക്കുവാൻ കഴിയുന്നതല്ല. മാത്രമല്ല അത്തരം ഒരുഅവസരം ഇന്ത്യൻ സ്‌കൂളിന് മന്ത്രാലയം അനുവദിച്ചു കൊടുത്താൽ സാധാരണയിൽനിന്നും കൂടുതാലായുള്ള ഫീസ് ഈടാക്കുവാനുള്ള അനുമതിയും ഉണ്ടായിരിക്കുംഎന്നതിനാൽ അതിനായി പ്രത്യേകം ഫണ്ട് ഫെയറിലൂടെ കണ്ടെത്തേണ്ടതില്ല.

സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് കാര്യശേഷിയില്ലായ്മ എല്ലാ മേഖലകളിലുംവ്യക്തമാക്കിയ ഈ ഭരണ സമിതി അവരുടെ കാലാവധി തീരാറായ സമയത്തു കൃത്യമായിപറഞ്ഞാൽ ഇലക്ഷന് ഒരു മാസം മുൻപ് ഫെയർ നടത്തുവാൻ ഒരുങ്ങുന്നത് രാഷ്ട്രീയതാല്പര്യം മാത്രം മുന്നിൽ കൊണ്ടാണെന്നും ഇത്തരം ഗിമ്മിക്കുകളിൽ നിന്നും പിന്മാറി രക്ഷിതാക്കളല്ലാത്ത ബിസിനസ്സ് താല്പര്യക്കാരെ മാറ്റിനിർത്തി രക്ഷിതാക്കളുടെപിന്തുണയോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനായിരിക്കണം ഭരണസമിതികൾശ്രമിക്കേണ്ടത്. അത്തരം ഘട്ടങ്ങളിൽ ഒരു വിവേചനവും കൂടാതെ മെയ്മറന്നുസ്‌കൂളിന്റെ നന്മക്കായി പ്രവർത്തിക്കുവാൻ തയ്യാറുള്ള നിരവധി രക്ഷിതാക്കളുണ്ട്.

നിർഭാഗ്യവശാൽ അവരെ എല്ലാവരെയും നിരാശരാക്കുന്ന പ്രകടനമാണ് ഈ
ഭരണ സമിതിയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും യുപിപി രക്ഷിതാക്കൾവിഭാഗം നേതാക്കളായ അജി ഭാസി, സാനി പോൾ, അനീഷ് വർഗ്ഗീസ്, സുരേഷ്‌ദേശികൻഎന്നിവർ വാർത്താകുറിപ്പിലൂടെ പറഞ്ഞു.