മസ്‌കറ്റ്: ഇന്ത്യൻ സ്‌കൂൾ ദാർസെത്തും ഇന്ത്യൻ സ്‌കൂൾ അൽ സീബുമിനും പിന്നാലെ അൽ മബേല ഇന്ത്യൻ സ്‌കൂളും വിദ്യാർത്ഥികൾക്കായി സുരക്ഷിത യാത്രാ സൗകര്യം ഏർപ്പെടുത്തുന്നു. വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നതിനും വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനുമായി ബസ് സർവീസ് കമ്പനി എം/എസ് ഫാംകോയുമായിട്ടാണ് സ്‌കൂൾ അധികൃതർ കരാർ ഒപ്പിട്ടത്്. ഇതോടെ നിരവധി മാതാപിതാക്കൾ ഈ സംവിധാനത്തിലാണ് കാത്തിരിപ്പിലാണ്.

ട്രാൻസ്‌പോർട്ടനായി ആദ്യം ടെൻഡർ വിളിക്കുകയും അവസാനം കരാർ ഒപ്പിടുകയുമായിരുന്നു. മന്ത്രാലയത്തന്റെ കർശ നിർദേശങ്ങളെല്ലാം പാലിച്ച് വിദ്യാർത്ഥികൾക്കുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയ ബസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.