- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ സ്‌കൂൾ പുതിയ കരാറുകളിൽ ക്രമക്കേടും അവ്യക്തതയുമെന്ന് യുപിപി
മനാമ: ഇന്ത്യൻ സ്‌കൂൾ പുതിയ കരാറുകളിൽ തികഞ്ഞ ക്രമക്കേടും അവ്യക്തതയും ട്രാൻസ്‌പോർട്ട് കരാറിൽ കനത്ത ദുരൂഹതയെന്നും യുപിപി ആരോപിക്കുന്നു. ഇന്ത്യൻ സ്‌കൂൾ ഭരണഘടനാ നിയമ പ്രകാരം പതിനായിരം ദിനാറിൽ കൂടുതൽ ഉള്ള ഏതു കരാറും ജനറൽ ബോഡി കൂടി രക്ഷിതാക്കളുടെ അറിവോടെയും അംഗീകാരത്തോടെയും പാസാക്കണം എന്നിരിക്കെ ഇപ്പോഴത്തെ ട്രാൻസ്‌പോർട്ട് കരാർ പ
മനാമ: ഇന്ത്യൻ സ്‌കൂൾ പുതിയ കരാറുകളിൽ തികഞ്ഞ ക്രമക്കേടും അവ്യക്തതയും ട്രാൻസ്‌പോർട്ട് കരാറിൽ കനത്ത ദുരൂഹതയെന്നും യുപിപി ആരോപിക്കുന്നു. ഇന്ത്യൻ സ്‌കൂൾ ഭരണഘടനാ നിയമ പ്രകാരം പതിനായിരം ദിനാറിൽ കൂടുതൽ ഉള്ള ഏതു കരാറും ജനറൽ ബോഡി കൂടി രക്ഷിതാക്കളുടെ അറിവോടെയും അംഗീകാരത്തോടെയും പാസാക്കണം എന്നിരിക്കെ ഇപ്പോഴത്തെ ട്രാൻസ്‌പോർട്ട് കരാർ പുതുക്കലും അതേപ്പറ്റിയുള്ള അവകാശവാദവും എല്ലാം തികഞ്ഞ അവ്യക്തതയും ക്രമക്കേടും നിറഞ്ഞതാണ്.
ജൂണിൽ അവസാനിച്ച പഴയ ട്രാൻസ്‌പോർട്ട് കരാർ ഒഴിവാക്കി പുതുതായി ഏകദേശം 75 കോടിയോളം രൂപയുടെ ഒരു വലിയ കരാറിൽ ഏർപ്പെടുമ്പോൾ ചട്ട പ്രകാരം മൂന്നു മാസം മുന്നേ കരാർ കൊടുക്കേണ്ടിയിരുന്നിട്ടും അത് ചെയ്യാതെ അവധിക്കാലം വരെ
കാത്തിരുന്നതും അവധിക്കാലം തുടങ്ങുന്നതിനു മുന്നേ ജനറൽ ബോഡി വിളിക്കാതിരുന്നതും എന്തുകൊണ്ടാണെന്ന് ഭരണസമിതി വ്യക്ത്മാക്കേണ്ടതാണെന്ന യുപിപി ആവശ്യപ്പെട്ടു. മന്ത്രാലയം അനുശാസിക്കും വിധം സ്‌കൂളിന്റെ എല്ലാ പ്രധാന കാര്യങ്ങളിലും ഭാഗഭാക്കാവേണ്ട സ്‌കൂൾ പ്രിൻസിപ്പാളിന്റെ അസ്സാന്നിധ്യത്തിലാണ് ഇത്രയും വലിയൊരു കരാറിൽ ഏർപ്പെട്ടതെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
2008 ൽ യു.പി.പി ഇന്ത്യൻ സ്‌കൂൾ ഭരണം ഏറ്റെടുക്കുമ്പോൾ ബസ് ഒന്നിന് മാസവാടക 665 ദിനാറായിരുന്നു കൊടുത്തിരുന്നത്. എന്നാൽ 2011 ൽ കരാർ പുതുക്കി 610 ദിനാർ എന്ന് ആക്കി കുറച്ചിരുന്നു. അത് വീണ്ടും 680 ദിനാർ എന്ന് ആക്കിയതാണോ നേട്ടം എന്ന് ഭരണ സമിതി പറയുന്നത്? ഇന്ത്യൻ സ്‌കൂൾ റിഫ ക്യാമ്പസ്സിൽ മാത്രം ഇന്ന് 4 കമ്പനികളുടെ ബസ്സുകൾ ഓടുന്നുണ്ട്. ഇതില് ഏതാണ് ഇവർ പറയുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനി എന്ന് വ്യക്തമാക്കണമെന്നും യുപിപി ആവശ്യപ്പെടുന്നു.
ടെണ്ടർ പ്രീക്വാളിഫിക്കേഷൻ പ്രകാരം, കരാർ ലഭിക്കുന്ന കമ്പനിക്ക് സ്‌കൂളിനു ആവശ്യമായ മുഴുവൻ ബസ്സുകളും ഓടിക്കുവാനുള്ള കഴിവുണ്ടായിരിക്കണം. അങ്ങിനെയെങ്കിൽ നാല് കമ്പനികളുടെ ബസ്സുകൾ റിഫ കാമ്പസ്സിൽ സർവ്വീസ് നടത്തുന്നതെങ്ങിനെയാണെന്നു വ്യക്തമാക്കണം. ടെണ്ടർ സമയത്ത് പ്രിൻസിപ്പാളിന്റേയോ ട്രാസ്‌പോർട്ട് സബ് കമ്മറ്റിയുടെയോ എന്ത് പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത് ?
നിലവിലെ ഭരണസമിതി പത്രക്കുറിപ്പിൽ പറഞ്ഞതു പോലെ പഴയ ട്രാൻസ്‌പോർട്ട് കമ്പനിക്ക് തന്നെ വീണ്ടും കരാർ കൊടുക്കണം എന്ന് സമ്മർദം ചെലുത്തിയത് ആരൊക്കെയാണ് എന്ന് വെളിപ്പെടുത്തണം എന്നും യു.പി.പി ശക്തമായി ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്‌കൂളിന്റെ ഗതാഗത സംവിധാനം സുഗമമായി നടന്നത് പ്രതിഫലം ഒന്നും കൂടാതെ ആ ചുമതല ആത്മാര്ഥതയോടെ ചെയ്തിരുന്ന ഒരു വലിയ വിഭാഗം നല്ലവരായ അദ്ധ്യാപകരുടെ സഹകരണത്തോടെയായിരുന്നു എന്ന് ഒരു കാരണവശാലും ഭരണ സമിതി വിസ്മരിക്കരുത് . മന്ത്രാലയത്തിന്റെ കർശന നിയന്ത്രണങ്ങൾ കുട്ടികളുടെ യാത്രാ സുരക്ഷയുടെ കാര്യത്തിൽ പാലിക്കപെടേണ്ട ഭാരിച്ച ഉതരവാദിത്ത്വം സ്‌കൂൾ അധികാരികളെപോലെ തന്നെ ബസ്സിലെ അദ്ധ്യാപകരിലും നിക്ഷിപ്തമാണ്. അത് മനസ്സിലാക്കി പ്രവർത്തിക്കുന്നവരാണു അദ്ധ്യാപകർ.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്റ്റാഫ് പ്രതിനിധിയായി മത്സരിച്ച വ്യക്തി ജീവനക്കാർക്ക് വാനോളം വാഗ്ദാനങ്ങൾ നല്കി പ്രലോഭിപ്പിച്ച് കൂടെ നിർത്തിയിട്ട്, അധികാരത്തിൽ കയറിയപ്പോൾ ജീവനക്കാർക്ക് അധിക വേതനം നൽകുന്നതിനു പകരം വേദനയാണ്. നൽകിയതും നൽകികൊണ്ടിരിക്കുന്നതും. വ്യവസ്ഥാപിതമായ ശമ്പളവർദ്ധനവ്, സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം, ജീവനക്കാരുടെ അന്തസ്സുയർത്തൽ തുടങ്ങിയവയായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ യു.പി.പി. യുടെ ആറു വർഷത്തെ ഭരണ കാലത്ത് 5 ഇൻക്രിമെന്റും, 1 പേ റിവിഷനും കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ പീഡനവും , 'നാവടക്കൂ പണിയെടുക്കൂ' എന്ന അവസ്ഥയുമാണു.
അദ്ധ്യാപക ദിനത്തിൽ പോലും അത്തരത്തിലുള്ള തികഞ്ഞ അവഹേളനമാണ് അദ്ധ്യാപകര്ക്ക് ഉണ്ടായത്. പീഡനം മൂലം പല സീനിയർ അദ്ധ്യാപകരും രാജി വച്ച് ഒഴിയുന്ന അവസ്ഥയും. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത അദ്ധ്യാപകരും അല്ലാത്തവരുമായ ജീവനക്കാരെയും പഴയ രാജതന്ത്രം പോലെ നിര്ബന്ധിച്ചു രാജി വെപ്പിക്കുകയും പുറത്താക്കുകയും എന്ന രീതിയുമാണ് ഇപ്പോൾ നിലവിൽ ഉള്ളതെന്നുമാണ് യുപിപിയുടെ ആരോപണം.