- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലീൻ എർത്ത് കാമ്പയിനുമായി ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ്; ഡാർസെയ്ത്ത് ബീച്ച് വൃത്തിയാക്കി തുടക്കം
മസ്‌ക്കറ്റ്: ക്ലീൻ എർത്ത് ഗ്രീൻ എർത്ത് മുദ്രാവാക്യവുമായി ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് കാമ്പയിൻ ആരംഭിച്ചു. കാമ്പയിന്റെ തുടക്കമെന്നോണം സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഡാർസെയ്ത്ത് ബീച്ച് വൃത്തിയാക്കി. അഞ്ചു ഗ്രൂപ്പുകളായി എത്തിയ വിദ്യാർത്ഥികളാണ് രാവിലെ ഏഴു മുതൽ ഒമ്പതു വരെ ബീച്ചും പരിസരവും വൃത്തിയാക്കിയത്. ബീച്ചിലും പര
മസ്‌ക്കറ്റ്: ക്ലീൻ എർത്ത് ഗ്രീൻ എർത്ത് മുദ്രാവാക്യവുമായി ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് കാമ്പയിൻ ആരംഭിച്ചു. കാമ്പയിന്റെ തുടക്കമെന്നോണം സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഡാർസെയ്ത്ത് ബീച്ച് വൃത്തിയാക്കി. അഞ്ചു ഗ്രൂപ്പുകളായി എത്തിയ വിദ്യാർത്ഥികളാണ് രാവിലെ ഏഴു മുതൽ ഒമ്പതു വരെ ബീച്ചും പരിസരവും വൃത്തിയാക്കിയത്.
ബീച്ചിലും പരിസരത്തും ചിതറിക്കിടന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ, ടിഷ്യൂ പേപ്പറുകൾ, ഡിസ്‌പോസിബിൾ കപ്പുകൾ, പ്ലാസ്റ്റിക് കവറുകൾ അടക്കം എല്ലാ വിധ മാലിന്യങ്ങളും കുട്ടികൾ ശേഖരിച്ചു ഗാർബേജ് ബാഗുകളിലാക്കി. പരിസരത്തെ മാലിന്യവിമുക്തമാക്കാനും വൃത്തിയായി സൂക്ഷിക്കാനും മറ്റും നിവാസികളെ ബോധവത്ക്കരിക്കുകയെന്നതായിരുന്നു കാമ്പയിന്റെ ഉദ്ദേശം. ഭൂമി ദേവിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏവർക്കുമുണ്ടെന്ന് വിദ്യാർത്ഥികൾ ഓർമിപ്പിക്കുകയും ചെയ്തു.
ഇത്തരമൊരു അവസരം ഒരുക്കിക്കൊടുത്തതിന് വിദ്യാർത്ഥികൾ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീനിവാസ് കെ നായിഡുവിനും അവരുടെ അദ്ധ്യാപകർക്കും നന്ദി പ്രകാശിപ്പിച്ചു.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-09-14 ഞായറാഴ്ച) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ ഓണാശംസകൾ എഡിറ്റർ