- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളുകളും ഡിജിറ്റൽ വത്ക്കരണത്തിലേക്ക്; മസ്ക്കറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബുക്കിനു പകരം ടാബ്ലറ്റുകൾ
മസ്‌ക്കറ്റ്: ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് (ഐഎസ്എം) വിദ്യാർത്ഥികൾക്ക് ഇനി ബുക്ക് ചുമന്ന് വിഷമിക്കേണ്ട. ഡിജിറ്റൽ വത്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബുക്കിനു പകരം ടാബ്ലറ്റുകൾ നൽകാൻ സ്‌കൂൾ അധികൃതർ ആലോചിക്കുന്നു. നാല്, എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് തുടക്കത്തിൽ ടാബ്ലറ്റുകൾ നൽകാൻ സ്‌കൂൾ അധികൃതർ പദ്ധതിയിടുന്നത്. ഇതുസംബന്
മസ്‌ക്കറ്റ്: ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് (ഐഎസ്എം) വിദ്യാർത്ഥികൾക്ക് ഇനി ബുക്ക് ചുമന്ന് വിഷമിക്കേണ്ട. ഡിജിറ്റൽ വത്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബുക്കിനു പകരം ടാബ്ലറ്റുകൾ നൽകാൻ സ്‌കൂൾ അധികൃതർ ആലോചിക്കുന്നു. നാല്, എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് തുടക്കത്തിൽ ടാബ്ലറ്റുകൾ നൽകാൻ സ്‌കൂൾ അധികൃതർ പദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ മാതാപിതാക്കളും സ്‌കൂൾ അധികൃതരും തമ്മിൽ നടന്നുവരുന്നു.
കുട്ടികൾക്ക് ബുക്കുകളുടെ ഭാരം കുറയ്ക്കുന്നതിനും പഠനം കുറച്ചുകൂടി ആയാസഹരിതമാക്കാനുമാണ് ടാബ്ലറ്റുകൾ നൽകുന്ന കാര്യം പരിഗണിക്കുന്നത്. രക്ഷിതാക്കളുമായി ചർച്ച നടത്തിയപ്പോൾ അവരും ഇക്കാര്യത്തിൽ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്നും കൂടുതൽ ചർച്ചകൾ ഇതിന്റെ ഭാഗമായി നടന്നുവരികയാണെന്നും ഐഎസ്എം മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അവിരാത് വൈഷ്ണവ് വ്യക്തമാക്കി.
ഒക്ടോബർ മാസത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രക്ഷിതാക്കളും ഇക്കാര്യത്തിൽ സഹകരിച്ചാലേ പദ്ധതി പൂർണമായും നടപ്പിലാക്കാൻ സാധിക്കുകയുള്ളുവെന്നും ടാബ്ലറ്റ് ഉപയോഗം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അത് അപ്‌ഗ്രേഡ് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്‌കൂൾ തന്നെ ചെയ്യുമെന്നും എസ്എംസി പ്രസിഡന്റ് എടുത്തു പറഞ്ഞു.
എന്നിരുന്നാലും ഒരു വിഭാഗം മാതാപിതാക്കൾക്ക് ഇക്കാര്യത്തിലുള്ള ആശങ്ക വിട്ടൊഴിയുന്നില്ല. ഇതുസംബന്ധിച്ചുള്ള ചെലവാണ് രക്ഷിതാക്കളെ കൂടുതൽ ഉത്കണ്ഠാകുലരാക്കുന്നത്. വളരെ ചെലവുചുരുക്കിയുള്ള പർച്ചേസാണ് ഇക്കാര്യത്തിൽ നടത്തുന്നതെന്ന് സ്‌കൂൾ അധികൃതർ വാക്കു നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ ചെലവ് തങ്ങൾക്ക് താങ്ങാൻ സാധിക്കുമോയെന്നുള്ള സംശയം മിക്കവരേയും അലട്ടുന്നുണ്ട്.