- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാം; ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കൗൺസിലിങ് ആരംഭിച്ചു
പരീക്ഷ അടുക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന പരീക്ഷാ സമ്മർദ്ദത്തെ ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചു. ടെൻഷൻ അനുഭവിക്കുന്നവർക്ക് പ്രത്യേക കൗൺസിലിംഗുകൾ നൽകാനുള്ള പദ്ധതിക്ക് സിബിഎസ്ഇയുടെ അംഗീകാരം ലഭിച്ചതോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ സ്‌കൂൾ ഓഫ് മസ്‌കറ്റിന്റെ നാല് കൗൺസിലർമാർക്കാണ് ഇതിനുള്ള അംഗീകാരം ലഭിച്ചിരി
പരീക്ഷ അടുക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന പരീക്ഷാ സമ്മർദ്ദത്തെ ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചു. ടെൻഷൻ അനുഭവിക്കുന്നവർക്ക് പ്രത്യേക കൗൺസിലിംഗുകൾ നൽകാനുള്ള പദ്ധതിക്ക് സിബിഎസ്ഇയുടെ അംഗീകാരം ലഭിച്ചതോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ സ്‌കൂൾ ഓഫ് മസ്‌കറ്റിന്റെ നാല് കൗൺസിലർമാർക്കാണ് ഇതിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്.
പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് കൗൺസിലിംഗിന്റെ സേവനം ലഭ്യമാവുക. ഫെബ്രുവരി ഒന്നിന് ആരംഭിച്ച കൗൺസിലിങ് സേവനം ഏപ്രിൽ 22 വരെ ലഭ്യമാവും. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാവുന്ന സമ്മർദ്ദം ഒഴിവാക്കുവാൻ ലക്ഷ്യമിട്ടാണ് തുടർച്ചയായ 19-ാം വർഷവും സിബിഎസ്ഇ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ടെലിഫോൺ, ഓൺലൈൻ വഴികളിലൂടെയാണ് ഈ സൗജന്യ സേവനം ലഭ്യമാവുക.