- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാല ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾ തുടക്കമിട്ട ഗ്രീൻ ഒമാൻ പദ്ധതിക്ക് ഒമാൻ എനർജി ഗ്ലോബ് പുരസ്‌കാരം; പദ്ധതിക്ക് തുടക്കമിട്ടത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി
മസ്‌കത്ത്: സലാല ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾ തുടക്കമിട്ട ഗ്രീൻ ഒമാൻ പദ്ധതിക്ക് 2014ലെ ഒമാൻ എനർജി ഗ്ലോബ് പുരസ്‌കാരം. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുറമെ ഒമാനെ കൂടുതൽ പച്ചപ്പുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്കാണ് പുരസ്‌കാരം ലഭ്യമായത്.2012ൽ തുടക്കമിട്ട പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് 9നും 13 ഇടയിൽ പ്രായമുള്
മസ്‌കത്ത്: സലാല ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾ തുടക്കമിട്ട ഗ്രീൻ ഒമാൻ പദ്ധതിക്ക് 2014ലെ ഒമാൻ എനർജി ഗ്ലോബ് പുരസ്‌കാരം. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുറമെ ഒമാനെ കൂടുതൽ പച്ചപ്പുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്കാണ് പുരസ്‌കാരം ലഭ്യമായത്.
2012ൽ തുടക്കമിട്ട പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് 9നും 13 ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ഒമാനിൽ പരിസ്ഥിതി സൗഹൃദ പെരുമാറ്റവും സുസ്ഥിര വികസനവും പ്രകൃതി സൗാഹാർദ്ദവും പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ആധുനിക ജീവിതം പ്രകൃതിയുടെ നാശത്തിന് ഹേതുവാകുന്നത് മനസ്സിലാക്കിയ സലാല ഇന്ത്യൻ സ്‌കൂളിലെ ഹൃദിക് ദേവ് എന്ന ഒൻപതാം ക്ലാസുകാരനാണ് പദ്ധതിക്കു തുടക്കമിട്ടത്.
മനുഷ്യന്റെ പ്രവർത്തനം എങ്ങനെ പ്രകൃതിക്കു ദോഷകരമായി ബാധിക്കുമെന്നും എങ്ങനെ അത് പ്രകൃതിക്ക് അനുകൂലമായി മാറ്റാമെന്നുമാണ് പദ്ധതി അന്വേഷിക്കുന്നത്.ഒമാനിൽ ക്യാംപയിൻ നടത്താനായി കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ, ജലസംരക്ഷണം എന്നീ ആറു വിഷയങ്ങളാണ് പ്രൊജക്ട് ഗ്രീൻ ഒമാൻ തെരഞ്ഞെടുത്തത്.
ലോകത്ത് ഏറ്റവുമധികം അഭിമാനർഹമായ പരിസ്ഥിതി പുരസ്‌കാരങ്ങളിലൊന്നാണിത്. 160 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രൊജക്ടുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഊർജ്ജ സംരക്ഷണം, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം തുടങ്ങിയ മേഖലകളിലുള്ള പ്രൊജക്ടുകളെ മേഖല, ദേശീയം, ആഗോള തലം എന്നിങ്ങനെ തരംതിരിച്ചാണ് പുരസ്‌കാരം നൽകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായിട്ടാണ് പുരസ്‌കാര ദാന പരിപാടികൾ സംഘടിപ്പിക്കുക.