- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി രക്ഷിതാക്കൾ അഡ്മിഷനായുള്ള നെട്ടോട്ടത്തിൽ; ഒമാനിൽ ഇന്ത്യൻ സ്‌കൂൾ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന് തുടക്കം
മസ്‌കത്ത്: പ്രവാസി രക്ഷിതാക്കൾ കുട്ടികൾക്ക് സ്‌കൂളുകൾ അഡ്‌മിഷൻ നേടാനുള്ള നെട്ടോട്ടത്തിലാണ്. രാജ്യത്തെ ആറ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചു. കെ.ജി വൺ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷനാണ് ഞായറാഴ്ച ആരംഭിച്ചത്. കെ.ജി സെക്കൻഡ് ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്
മസ്‌കത്ത്: പ്രവാസി രക്ഷിതാക്കൾ കുട്ടികൾക്ക് സ്‌കൂളുകൾ അഡ്‌മിഷൻ നേടാനുള്ള നെട്ടോട്ടത്തിലാണ്. രാജ്യത്തെ ആറ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചു. കെ.ജി വൺ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷനാണ് ഞായറാഴ്ച ആരംഭിച്ചത്. കെ.ജി സെക്കൻഡ് ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച മുതലും ഒന്നു മുതൽ ഒമ്പതു വരെ ക്‌ളാസുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വ്യാഴാഴ്ച മുതലുമാണ് ആരംഭിക്കുക.
കഴിഞ്ഞ അഞ്ച് വർഷമായി അപേക്ഷകരുടെ എണ്ണം വർധിച്ചുവരികയാണ്. അപേക്ഷകരെ മുഴുവനും ഉൾകൊള്ളാനുള്ള സീറ്റുകൾ ഇന്ത്യൻ സ്‌കൂളുകളിലില്ല. പ്രത്യേകിച്ച് ക്യാപിറ്റൽ ഏരിയയിലെ ആറ് സ്‌കൂളുകളിലേക്ക് അപേക്ഷകരുടെ തള്ളിക്കയറ്റമാണ്. അപേക്ഷകർ അധികമായതിനാൽ നറുക്കെടുപ്പിലൂടെയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.
തലസ്ഥാന നഗരിയിലെ മസ്‌കത്ത്, അൽ ഗൂബ്ര, അൽവാദി അൽകബീർ, ദാർസൈത്ത്, സീബ്, മൊബേല ഇന്ത്യൻ സ്‌കൂളുകളിലാണ് ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകളിൽനിന്ന് നറുക്കെടുപ്പിലൂടെ പ്രവേശം നൽകുന്നത്. അടുത്ത മാസം 15 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷക്ക് ഏകജാലക സമ്പ്രദായമാണ് നടപ്പാക്കുന്നത്. അതിനാൽ, ഒരു വിദ്യാർത്ഥിക്ക് ഒരു അപേക്ഷ മാത്രമാണ് സമർപ്പിക്കാൻ കഴിയുക.
അപേക്ഷകർക്ക് ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പറും പാസ്വേഡും അപേക്ഷയിൽ രേഖപ്പെടുത്തിയ ഇമെയിൽ വഴിയോ എസ്.എം. എസ് വഴിയോ ലഭിക്കും. അപേക്ഷ പൂർണമായി പൂരിപ്പിച്ചശേഷം അപേക്ഷയുടെ കോപ്പിയെടുത്ത് കുട്ടിയുടെ പാസ്‌പോർട്ട് കോപ്പി, വിസ പേജ് കോപ്പി, രക്ഷിതാവിന്റെ റെസിഡന്റ് കാർഡ് കോപ്പി എന്നീ രേഖകളുമായി ആറ് ഇന്ത്യൻ സ്‌കൂളുകളിൽ ഏതെങ്കിലുമൊന്നിന്റെ അഡ്‌മിഷൻ സെല്ലിൽ അപേക്ഷകൾ സമർപ്പിക്കണം. 15 റിയാലാണ് അപേക്ഷാ ഫീസ്. ഈ മാസം 18 മുതലാണ് സ്‌കൂളുകളിൽ അപേക്ഷകൾ സ്വീകരിക്കുന്നത്. ഫെബ്രുവരി 15 ആണ് അപേക്ഷ സ്‌കൂളുകളിൽ സമർപ്പിക്കാനുള്ള അവസാന തീയതി.
സ്‌കൂളുകളിൽ അപേക്ഷാ ഫീ അടക്കുന്നതോടെ മാത്രമാണ് അപേക്ഷ പ്രാബല്യത്തിൽ വരുക. അപേക്ഷാ ഫീ അടച്ചതിനുശേഷം അപേക്ഷയിൽ മാറ്റം അനുവദിക്കുന്നതല്ല. സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മുൻഗണന ലഭിക്കും. ആറ് ഇന്ത്യൻ സ്‌കൂളുകളിലും രാവിലത്തെ ഷിഫ്റ്റുകൾ ഉണ്ടായിരിക്കും. ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്, വാദി കബീർ എന്നിവിടങ്ങളിൽ വൈകുന്നേരത്തെ ഷിഫ്റ്റ് ഉണ്ടായിരിക്കും.
ഒന്നുമുതൽ അഞ്ചു വരെ ക്‌ളാസുകളിലെ കുട്ടികൾക്കാണ് ഷിഫ്റ്റ് ഏർപ്പെടുത്തുന്നത്. അപേക്ഷകർക്ക് അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം മൂന്നു മുതൽ അഞ്ചു വരെ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇന്ത്യൻ പാസ്‌പോർട്ടുടമകൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക്.
നറുക്കെടുപ്പിൽ പുറത്താവുന്ന വിദ്യാർത്ഥികൾ മറ്റു സ്‌കൂളുകളിൽ അഭയം തേടുകയല്ലാതെ മറ്റു വഴികളില്ല. നിലവിൽ 43,000 വിദ്യാർത്ഥികളാണ് എസ്എസ്എം സ്‌കൂളുകളിൽ പഠിക്കുന്നത്. കെ.ജി ക്ലാസുകളിലേക്കാണ് അപേക്ഷകർ കൂടുതലുള്ളത്.