- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട; സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്തി അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സീറ്റ് ലഭ്യമാക്കിയേക്കും; ഇന്ത്യൻ സ്‌കൂൾ പ്രവേശനത്തിന് ഒടുവിൽ പരിഹാരമായി
മസ്‌കത്ത്: മലയാളികളുൾപ്പെട്ട പ്രവാസികളുടെ ആശങ്കകൾക്ക് വിരമാമിട്ട് കൊണ്ട് അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാകുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത്, മൊബേല, സീബ് എന്നിവിടങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്തിയാണ് മസ്‌കത്ത് മേഖലയിലെ ഇന്ത്യൻ സ്‌കൂളുകളിൽ പ്രവേശനം പരിഹരിക്കുന്നത്. ഇതിനായി ഒമാൻ അധികൃ
മസ്‌കത്ത്: മലയാളികളുൾപ്പെട്ട പ്രവാസികളുടെ ആശങ്കകൾക്ക് വിരമാമിട്ട് കൊണ്ട് അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാകുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത്, മൊബേല, സീബ് എന്നിവിടങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്തിയാണ് മസ്‌കത്ത് മേഖലയിലെ ഇന്ത്യൻ സ്‌കൂളുകളിൽ പ്രവേശനം പരിഹരിക്കുന്നത്. ഇതിനായി ഒമാൻ അധികൃതരിൽനിന്ന് അനുവാദം ലഭിച്ചുകഴിഞ്ഞു.
ഈ സ്‌കൂളുകളിൽ അപേക്ഷിക്കാൻ രക്ഷിതാക്കൾക്ക് അവസരം നൽകും. ഒന്നാംഘട്ടത്തിൽ അഡ്‌മിഷൻ ഉപയോഗപ്പെടുത്താത്തവരും നിരവധിയുണ്ട്. 200ലധികം പേർ ഒന്നാംഘട്ട അലോട്ട്‌മെന്റ് ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലും വാദി കബീർ ഇന്ത്യൻ സ്‌കൂളിലും സീറ്റുകൾ വർധിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതൊക്കെ പരിഗണിച്ച് 1500 ഓളം കുട്ടികൾക്ക് പുതിയ അലോട്ട്‌മെന്റിൽ പ്രവേശം നൽകാൻ കഴിയുമെന്ന് കണക്കാക്കുന്നത്.
5500 ഓളം കുട്ടികളാണ് ഈ വർഷം സ്‌കൂൾ പ്രവേശത്തിന് അപേക്ഷ നൽകിയത്. ഇതിൽ കെ.ജി വൺ, കെജി ടു, ഒന്ന്, ര ണ്ട്ക്‌ളാസു കളിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായിരുന്നത്. ഇതിൽ 3,400 കുട്ടികൾക്ക് ഒന്നാംഘട്ടത്തിൽ അലോട്ട്‌മെന്റിൽ തന്നെ സീറ്റ് നൽകിയിരുന്നു.1900ത്തിലധികം കുട്ടികളാണ് ഇപ്പോൾ സീറ്റിനായി കാത്തിരിക്കുന്നത്. രണ്ടാംഘട്ട നറുക്കെടുപ്പ് ഈ മാസം 14 നും 20 നും ഇടക്കാണ് നടക്കുക. ഈ അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാത്തവർക്കായി മൂന്നാംഘട്ട അലോട്ട്‌മെന്റും നടക്കും.
ദാർസൈത്ത്, മൊബേല, സീബ് സ്‌കൂളുകളുടെ സായാഹ്ന ഷിഫ്റ്റുകൾ കൂടി നിലവിൽ വന്നതോടെ രക്ഷിതാക്കൾ അവരുടെ പുതിയ ഓപ്ഷൻ കൂടി അറിയിക്കേണ്ടി വരും. ഇത് സംബന്ധമായ എസ്.എം.എസ് സന്ദേശം രണ്ടു ദിവസങ്ങൾക്കുള്ളിൽ രക്ഷിതാക്കൾക്ക് ലഭിക്കും. നേരത്തേ എട്ടു ഓപ്ഷനാണ് രക്ഷിതാക്കൾക്ക് ലഭിച്ചിരുന്നത്. ആറു ഇന്ത്യൻ സ്‌കൂളുകളുടെ രാവിലെ ഷിഫ്റ്റുകളും ഇന്ത്യൻ സ്‌കൂൾ വാദി കബീർ, ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് എന്നിവിടങ്ങളിലെ സായാഹ്ന ഷിഫ്റ്റുമായിരുന്നു ഇത്. പുതുതായി ദാർസൈത്ത്, സീബ്, മൊബേല സ്‌കൂളുകളുടെ ഓപ്ഷനും ചേർക്കും.
ഒന്നാം അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ചവർക്ക് ഇത് ഉപയോഗപ്പെടുത്താൻ കഴിയില്ല. രക്ഷിതാക്കൾ നേരത്തേ നൽകിയ ഓൺലൈൻ അപേക്ഷാ ഫോറത്തിൽ കയറി പുതുതായി സ്‌കൂൾ സെലക്ട് ചെയ്യേണ്ടതാണ്. ഇതനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടത്തുക. എസ്.എം. എസ് സന്ദേശം ലഭിച്ചാൽ എത്രയും പെട്ടെന്ന് പുതിയ സെലക്ഷൻ രേഖപ്പെടുത്തണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.