- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾസ് ഓഫ് ഒമാനിലെ പാഠപുസ്തകങ്ങൾ ഏകീകരിക്കുന്നു; ഇനി സ്‌കൂൾ മാറിയാലും കുട്ടികൾ ടെൻഷനടിക്കേണ്ട
ഇന്ത്യൻ സ്‌കൂൾസ് ഓഫ് ഒമാനിനു കീഴിലെ എല്ലാ സ്‌കൂളുകളിലും ഏകീകൃത പുസ്തകം മതിയെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് ഇന്ത്യൻ സ്‌കൂൾ ഒമാൻ കമ്മ്യൂണിറ്റി തീരുമാനിച്ചു. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സ്‌കൂൾ മാറുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന അമിതഭാരം ഒഴിവാക്കാൻ കഴിയും. പഠനം സുഖമമാവുകയും പുസ്തകങ്ങളുടെ വിലയും തുല്യമാവും. രാജ്യത്തെ 19 ഇന്ത്യ
ഇന്ത്യൻ സ്‌കൂൾസ് ഓഫ് ഒമാനിനു കീഴിലെ എല്ലാ സ്‌കൂളുകളിലും ഏകീകൃത പുസ്തകം മതിയെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് ഇന്ത്യൻ സ്‌കൂൾ ഒമാൻ കമ്മ്യൂണിറ്റി തീരുമാനിച്ചു. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സ്‌കൂൾ മാറുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന അമിതഭാരം ഒഴിവാക്കാൻ കഴിയും. പഠനം സുഖമമാവുകയും പുസ്തകങ്ങളുടെ വിലയും തുല്യമാവും. രാജ്യത്തെ 19 ഇന്ത്യൻ സ്‌കൂളുകളിലും പുസ്തകങ്ങൾക്ക് ഇതുവരെ വ്യത്യസ്ത വിലകളായിരുന്നു ഈടാക്കിയിരുന്നത്. പുസ്തകങ്ങളുടെ വില നിയന്ത്രണത്തിനും പുതിയ പരിഷ്‌കാരത്തിലൂടെ പരിഹാരമാവും.
പുതിയ അധ്യയന വർഷം മുതൽ പാഠപുസ്തകങ്ങൾ ഏകീകരിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ പുസ്തകങ്ങൾ സ്റ്റോക്കുള്ള സ്‌കൂളുകളിൽ പുസ്തക ഏകീകരണം പൂർണമായും നടപ്പിലാക്കാൻ കഴിയില്ല. എങ്കിലും തൊട്ടടുത്ത അധ്യയന വർഷം മുതൽ 19 ഇന്ത്യൻ സ്‌കൂളുകളിലും പാഠപുസ്തക ഏകീകരണം പൂർണമായും നടപ്പിലാക്കും.
പുസ്തകങ്ങളുടെ വില നിയന്ത്രണവും പാഠപുസ്തകങ്ങളുടെ ഏകീകരണവും വളരെക്കാലങ്ങളായി രക്ഷിതാക്കൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു. അധികൃതർ പുതിയ തീരുമാനം സ്വീകരിച്ചതോടെ രക്ഷിതാക്കളുടെ നിരവധിക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്.