ലണ്ടൻ: കഴിഞ്ഞരാത്രി ബ്രിട്ടനിലെ ആകാശത്ത് മുഴങ്ങിക്കേട്ട ശബ്ദം കുറച്ചൊന്നുമല്ല ആശങ്കകൾക്ക് ഇടയാക്കിയത്. അസാധാരണമായി കേട്ട ശബ്ദത്തോടൊപ്പം അർത്ഥരാത്രിയിൽ ആകാശത്ത് വെളിച്ചവും വന്നു. ഇതെന്ത് കഥ, ലോകത്തിന്റെ അവസാമാണോ എന്ന് പോലും പലരും പേടിച്ചു. ഇക്കാര്യം ചിലർ ട്വീറ്റ് ചെയ്തു. ജനവാതിലുകൾ കുലുങ്ങിയപ്പോൾ ഉറങ്ങിക്കിടന്ന കുട്ടികൾ പോലും എഴുനേറ്റ് ഭയന്നുകരഞ്ഞു. ചിലർക്ക് സംശയം തീവ്രവാദ ആക്രമണമാണോ എന്നായിരുന്നു. ഇങ്ങനെ ഊഹാപോഹങ്ങൾക്കും ആശങ്കകൾക്കും അറുതിയായത് പിന്നീടായിരുന്നു. ഒരു രാത്രി ബ്രിട്ടനിലുടനീളം മുഴങ്ങിക്കേട്ട വലിയ പൊട്ടിത്തെറി ശബ്ദം പരീക്ഷണ വിമാനത്തിന്റേതു പോലുള്ളതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുകയായിരുന്നു.

ഇതോടായണ് അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട ശബ്ദത്തെക്കുറിച്ച് പ്രചരിച്ച ഊഹാപോഹങ്ങൾക്ക് അറുതിയായത്. ഈ വിചിത്ര ശബ്ദത്തിന്റെ നിഗൂഢതയുടെ കെട്ടഴിച്ചത് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു. ഈ ശബ്ദത്തിന് പൾസ് ഡിറ്റനേഷൻ എൻജിന്റെ ശബ്ദത്തോടെ ഏറെ സാമ്യമുണ്ടെന്ന് ഷെഫീൽഡിൽ ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ സംഘത്തിൽപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോക്ടർ ഭുപേന്ദ്ര ഖണ്ഡേൽവാൽ പറയുന്നു. 'ഇവിടെ കേട്ട ശബ്ദവും ഇതിനു സമാനമാണ്,' അദ്ദേഹം പറയുന്നു.

ഇത്തരമൊരു എൻജിൻ ശരിക്കുള്ള ശബ്ദത്തിൽ പരീക്ഷണം നടത്തിയാൽ മൈലുകൾ ദൂരത്തിലേക്ക് അതു കേൾക്കാം. പലപ്പോഴും ആളുകൾ വന്ന് ഇത്തരം ടെസ്റ്റുകളുടെ ശബ്ദം കുറയ്ക്കാനും പകൽ സമയത്ത് മതി ഇത്തരം ടെസ്റ്റുകളെന്നും ആവശ്യപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടന പരമ്പരകളുടെ ബലത്തിലാണ് ഇത്തരം എൻജിനുകൾ പ്രവർത്തിക്കുന്നത്. ഇന്ധനവും വായുവും കൂടിച്ചേരുമ്പോഴാണ് ഇതുണ്ടാകുന്നത്. ശബ്ദവേഗതയുടെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ശക്തമായ വിമാനങ്ങളാണിവയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ജർമ്മൻ വി വൺ ഫ്‌ളയിങ് ബോംബുകളിൽ ുപയോഗിച്ച പൾസ്‌ജെറ്റ് തത്വത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് ഇതും.

1980കളിൽ ഒരു പെന്റഗൺ റിപ്പോർട്ടിൽ സൂചിപ്പിച്ച വർഷങ്ങളോളം നീളുന്ന ചാര വിമാന വികസന പദ്ധതിയായ അറോറ പദ്ധതിയുടെ ഭാഗമായാണ് ഈ വിമാന പരീക്ഷണവുമെന്നാണ് പ്രചരിക്കുന്ന മറ്റൊരു ഊഹ സിദ്ധാന്തം. ഇത്തരമൊരു പദ്ധതി ഒദ്യോഗിക വൃത്തങ്ങൽ് കാലങ്ങളായി തള്ളുകയാണ് പതിവ്. എന്നാൽ ഊഹ പ്രചാരകർക്ക് ഇതൊന്നും തൃപ്തികരമായ മറുപടിയല്ല. 1989ൽ നോർത്ത് സീയിലെ ഒരു എണ്ണഖനന എൻജിനീയർ താൻ ത്രികോണ രൂപത്തിലുള്ള നിഗൂഢ വിമാനം കണ്ടതായി വെളുപ്പെടുത്തിയാണ് ഊഹ പ്രചാരകർ ഇന്നും ഏറ്റുപിടിക്കുന്നത്.

അതിവേഗം ബഹുദൂരം പായുന്ന ചാരവിമാനത്തിനായുള്ള പുതിയ പദ്ധതി കഴിഞ്ഞ വർഷം ലോക്കീഡ് മാർട്ടിൻ പ്രഖ്യാപിച്ചിരുന്നു. 2018ഓടെ പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മിസൈൽ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്ത്മാക്കിയിരുന്നു. ഈ ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്. ഡോക്ടർ ഖണ്ഡേൽവാലും ഇത്തരം ഊഹങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. പൊതുജനങ്ങൾക്ക് അറിയാത്ത പലകാര്യങ്ങളും പലപ്പോഴുമുണ്ടാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.