മസ്‌കറ്റ്: 11 ജീവനക്കാരുമായി ഷാർജയിൽനിന്നും യമനിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ചരക്കു കപ്പൽ ഒമാനിൽ മുങ്ങി. സുറിനു സമീപം ജലാൻ ബാനി ബു അലി പ്രവിശ്യയിലാണ് സംഭവം. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ മൽസ്യ തൊഴിലാളികളും റോയൽ ഒമാൻ പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.