ഹ്റൈനിലെ പ്രവാസികൾക്കിടയിൽ റോളിങ് ട്രോഫി എന്ന ഫുട്‌ബോൾ മാമാങ്കം ആദ്യമായി പരിചയപ്പെടുത്തിയ ഇന്ത്യൻ സോഷ്യൽ ഫോറം മൂന്നാമത്ത് വർഷവും ബഹ്റൈനിലെ പ്രശസ്തരായ പന്ത്രണ്ടു ഫുട്ബാൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് ''മാട്രിക്‌സ് ഐഫ്‌സി 2018'' വളരെ ഭംഗിയായി സംഘടിപ്പിച്ചു.

വർണ്ണശബളമായ ആഘോഷ പരിപാടികളോടെ തുടങ്ങിയ ഫുട്ബാൾ മത്സരം ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന കളിയിൽ യുവ മനാമയും കഴിഞ്ഞ തവണത്തെ മാട്രിക്‌സ് ഐഫ്‌സി 2017 താരങ്ങളായ സാല്‌സൈറ്റ് യുണൈറ്റഡും ആയിരുന്നു.

കടുത്ത മത്സരങ്ങൾക്കൊടുവിൽ യുവ കേരളയും സാല്‌സൈറ്റ് യുണൈറ്റഡും കൂടി നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക് യുവ കേരള റോളിങ് ട്രോഫി കരസ്ഥമാക്കി.

പ്രധാന അതിഥി മനാമ പാർലിമെന്റ് അംഗം അഹമ്മദ് ഖറാത്ത സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗികുകയും ജേതാക്കൾക്ക് റോളിങ് ട്രോഫി കൈമാറുകയും ചെയ്തു, ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിൻഡന്റ് ജവാദ് പഷയും, സാമൂഹിക പ്രവർത്തകൻ ജമാൽ മുഹ്യുദ്ധീൻ അനുഗമിച്ചു.

നാലു ദിവസം നീണ്ടു നിന്ന ടൂർണമെന്റ് ഷബീർ അലി, ലത്തീഫ്, മജീദ്, മുസ്തഫ ടോപ്മെൻ, ശ്രീജിത്ത്, നിയാസ്, അരുൺ എന്നിവർ നേതൃത്വം നൽകി.