- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകാര്യം കിഴങ്ങുവിള ഗവേണഷ കേന്ദ്രത്തിൽ കിഴങ്ങുവിള ദിനാചരണം നടത്തി
തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സും കേന്ദ്ര കിഴങ്ങുവർഗ്ഗ വിള ഗവേഷണ സ്ഥാപനവും ചേർന്ന് ദിനത്തോടനുബന്ധിച്ച് ശ്രീകാര്യത്തുള്ള കിഴങ്ങുവർഗ്ഗവിള ഗവേഷണ സ്ഥാപനത്തിൽ 'കിഴങ്ങവിളദിനം 2014' ആചരിച്ചു. രാവിലെ 10.30 ന് ആരംഭിച്ച സമ്മേളത്തിൽ സി.ടി.സി.ആർ.ഐ. ഡയറക്ടർ ഡോ. എസ്.കെ. ചക്രവർത്തി അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിത
തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സും കേന്ദ്ര കിഴങ്ങുവർഗ്ഗ വിള ഗവേഷണ സ്ഥാപനവും ചേർന്ന് ദിനത്തോടനുബന്ധിച്ച് ശ്രീകാര്യത്തുള്ള കിഴങ്ങുവർഗ്ഗവിള ഗവേഷണ സ്ഥാപനത്തിൽ 'കിഴങ്ങവിളദിനം 2014'
ആചരിച്ചു. രാവിലെ 10.30 ന് ആരംഭിച്ച സമ്മേളത്തിൽ സി.ടി.സി.ആർ.ഐ. ഡയറക്ടർ ഡോ. എസ്.കെ. ചക്രവർത്തി അധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി ഉപദേശക സമിതിയുടെ മേധാവി പ്രൊഫ. ജോർജ്ജ് വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യവും മണ്ണിനോടും കൃഷിയോടുമുള്‌ള കർഷകരുടെ സ്‌നേഹവും ബന്ധവും ഓർമ്മിപ്പിക്കുകയും ചെയ്തതോടൊപ്പം മനുഷ്യ നിർമ്മിത പരിസരമലിനീകരണത്തിന്റെ ദൂഷ്യവഷങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് വി എസ്.എസ്. സി (ഡി.ആർ.ഡി.ഒ) തിരുവനന്തപുരം മേധാവി ഡോ. എം. ചന്ദ്രദത്തൻ സദസ്സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിൽ ജനിതക വിളകളുടെ പ്രാധാന്യത്തെയും അതോടൊപ്പം ദൂഷ്യവശങ്ങളെയും, കുട്ടികളിൽ മണ്ണിനോടും കൃഷിയോടുമുള്ള സ്‌നേഹവും പ്രതിബദ്ധയും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.
പള്ളിച്ചൽ ബാലചന്ദ്രൻ നായർ, കെ. രാമചന്ദ്രൻ എന്നീ കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക ഗവേഷണ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് ഡോ. എം. അനന്ദരാമൻ (സോഷ്യൽ സയൻസ് വിഭാഗം മേധാവി) ഡോ. സി.എസ്. രവീന്ദ്രൻ നായർ (ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി) എന്നിവരെ പൊന്നാട അണിയിക്കുകയും പ്രശംസാപത്രം കൈമാറുകയും ചെയ്തു.