- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
നേട്ടത്തോടെ വ്യാപാരം തുടങ്ങി എങ്കിലും ഓഹരി വിപണി ഇടിഞ്ഞു തന്നെ; സെൻസെക്സ് 136 പോയന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി വ്യാപാരം നടത്തിയത് 48 പോയന്റ് താഴ്ന്ന്: ഇന്ത്യൻ വിപണിയെ നഷ്ടത്തിലാക്കിയത് യുഎസ് സൂചികകളിലെ ഇടിവ്
മുംബൈ: പുത്തൻ പ്രതീക്ഷകൾ നൽകി നേരിയ നേട്ടത്തോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 136 പോയന്റ് നഷ്ടത്തിൽ 33,708ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 10,349ലുമാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതാണ് ഏഷ്യൻ വിപണികളേയും നഷ്ടത്തിലേക്ക് നയിച്ചത്. ബിഎസ്ഇയിലെ 546 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1219 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ലുപിൻ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ഐടിസി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്‌ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
മുംബൈ: പുത്തൻ പ്രതീക്ഷകൾ നൽകി നേരിയ നേട്ടത്തോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 136 പോയന്റ് നഷ്ടത്തിൽ 33,708ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 10,349ലുമാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതാണ് ഏഷ്യൻ വിപണികളേയും നഷ്ടത്തിലേക്ക് നയിച്ചത്.
ബിഎസ്ഇയിലെ 546 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1219 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ലുപിൻ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ഐടിസി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്‌ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.