കൊല്ലം: ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റ് മുളങ്കാടകം മനയിൽകുളങ്ങര മണത്തറയിൽ അലക്‌സ് കെ.മാത്യുസ് (59) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ദീർഘകാലം ജിയോജിത് റിസർച്ച് ഹെഡ് ആയിരുന്നു. ഓഹരി വിപണി സംബന്ധിച്ച് അനവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

2014ൽ മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റുവാങ്ങി. ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടിൽ ആനി അലക്‌സ്. മക്കൾ: അഞ്ജു (ജർമനി), സൂസൻ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ). മരുമകൻ: ജോൺ കെവിൻ ലോപ്പസ് (ഇൻഫോസിസ്, ജർമനി).