- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മോഷ്ടാക്കളുടെ വെടിയേറ്റു കൊല്ലപ്പെട്ടു; ഗുജറാത്ത് സ്വദേശി അർഷദ് വഹോറ കൊല്ലപ്പെട്ടത് മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിനിടെ; പ്രതികളെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കൻ പൊലീസ്
ഷിക്കാഗോ: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു. അർഷദ് വഹോറ എന്ന വിദ്യാർത്ഥിയാണ് ഇല്ലിനോയിസിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ നാദിയാദ് സ്വദേശിയാണ് അർഷദ്. ഷിക്കാഗോയിൽനിന്നു മുപ്പതു കിലോമീറ്റർ അകലെ ഡോൽട്ടനിലെ ക്ലാർക്ക് ഗ്യാസ് സ്റ്റേഷനിലാണ് അർഷദിനു നേരെ ആക്രമണമുണ്ടായതെന്നാണു റിപ്പോർട്ടുകൾ. അർഷദിനൊപ്പമുണ്ടായിരുന്ന ബന്ധുവിനും വെടിയേറ്റിട്ടുണ്ട്. ഇയാൾ ഓക്ലോണിലെ ക്രൈസ്റ്റ് മെഡിക്കൽ സെന്റിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അർഷദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പന്‌പെന്നാണ് ഷിക്കാഗോ സൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിനുശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പന്പിലെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ അന്വേഷണം.
ഷിക്കാഗോ: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു. അർഷദ് വഹോറ എന്ന വിദ്യാർത്ഥിയാണ് ഇല്ലിനോയിസിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ നാദിയാദ് സ്വദേശിയാണ് അർഷദ്.
ഷിക്കാഗോയിൽനിന്നു മുപ്പതു കിലോമീറ്റർ അകലെ ഡോൽട്ടനിലെ ക്ലാർക്ക് ഗ്യാസ് സ്റ്റേഷനിലാണ് അർഷദിനു നേരെ ആക്രമണമുണ്ടായതെന്നാണു റിപ്പോർട്ടുകൾ. അർഷദിനൊപ്പമുണ്ടായിരുന്ന ബന്ധുവിനും വെടിയേറ്റിട്ടുണ്ട്. ഇയാൾ ഓക്ലോണിലെ ക്രൈസ്റ്റ് മെഡിക്കൽ സെന്റിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അർഷദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പന്‌പെന്നാണ് ഷിക്കാഗോ സൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിനുശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പന്പിലെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ അന്വേഷണം.