ന്യൂയോർക്ക്: യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ വിദ്യാർത്ഥിയെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു. മറ്റൊരു വിദ്യാർത്ഥിനിയുടെ മുറിയിൽ അനുവാദം കൂടാതെ കടന്നു ചെന്ന് മാനഭംഗപ്പെടുത്തിയതായാണ് പതിനെട്ടുകാരന്റെ പേരിലുള്ള കേസ്. ന്യൂഡൽഹിയിൽ നിന്നുള്ള അഭയ് പന്ധ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒസ്വീഗോയിലുള്ള ദ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റ് ഓഫ് ന്യൂയോർക്കിലെ വിദ്യാർത്ഥിയാണ് അഭയ് പന്ധ്.

അഭയ് കുറ്റക്കാരനാണെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണെന്ന് കാമ്പസ് ന്യൂസ് പേപ്പർ ആയ ദ ഒസ്വിഗോണിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുലർച്ചെ അനുവാദമില്ലാതെ വിദ്യാർത്ഥിനിയുടെ മുറിയിൽ കടന്നുകയറിയ അഭയ് പന്ധ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പബ്ലിക് അഫേഴ്‌സ് ഡയറക്ടർ ജൂലി ബ്ലിസേർട്ട് പറയുന്നത്.

അറസ്റ്റ് ചെയ്ത പന്ധിനെ 50,000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടു. പിന്നീട് കോടതിയിൽ ഹാജരാക്കും. 2014-14 ഒസ്വീഗോ സ്‌റ്റേറ്റ് സ്റ്റുഡന്റ് ഹാൻഡ്ബുക്ക് അനുസരിച്ച് ലൈംഗിക പീഡനമുൾപ്പെടെയുള്ള ക്രമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരേ യൂണിവേഴ്‌സിറ്റി നേരിട്ട് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പന്ധിനെതിരേ കടുത്ത നടപടി യൂണിവേഴ്‌സിറ്റി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.