മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി ജാക്‌സൺ സിറ്റിയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യൻ യുവാവ് മരിച്ചു. ജലന്ദർ സ്വദേശിയായ സന്ദീപ് സിങ് ആണ് മരിച്ചത്. 21 വയസ്സുണ്ട്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിനു മുന്നിൽ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്.

സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്തശേഷം മോഷ്ടാക്കൾ വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.