കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയിൽ മുങ്ങി മരിച്ചു. കൊളംബോയിൽ ടൂർണമെന്റിന് പോയ ഇന്ത്യയുടെ അണ്ടർ-17 ക്രിക്കറ്റ് താരമാണ് മുങ്ങി മരിച്ചത്. പന്ത്രണ്ടുവയസുകാരനായ ഗുജറാത്ത് സ്വദേശിയാണ് മരിച്ച ക്രിക്കറ്റ് താരം.

അണ്ടർ17 ടൂർണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. സംഘത്തിലെ നാല് പേർ സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ഒരാൾ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സൺഡേ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് റിപ്പോർട്ട് അനുസരിച്ച് കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യൻ താരം മുങ്ങിപ്പോയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയിലാണ്. പമുനുഗമ പൊലീസ് അന്വേഷണം തുടങ്ങിയതായും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.